അമേരിക്കയെ മാത്രമല്ല, ഇന്ത്യയേയും ലാദന്‍ നോട്ടമിട്ടിരുന്നു; ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത് !

വാഷിങ്ടന്‍, വ്യാഴം, 2 നവം‌ബര്‍ 2017 (11:22 IST)

കാശ്മീരിലെ സംഘര്‍ഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും അല്‍ ഖാദിയ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. യുഎസ് രഹസ്യന്വേഷണ ഏജന്‍സി സിഐഎ പുറത്തുവിട്ട് രേഖകളിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  
 
ഉസാമ ബിൻ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകളാണ് സിഐഎ പുറത്തുവിട്ടത്. 2011 മേയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിൽ യുഎസ് നേവി സൈനിക ഓപ്പറേഷനിലാണ് ഉസാമ ബിൻ ലാദന്‍ വധിക്കപ്പെട്ടത്. ലാദന്റെ മകന്റെ കല്യാണ വിഡിയോ, ഡയറികൾ, ശബ്ദ, ദൃശ്യ ഫയലുകൾ തുടങ്ങിയവയാണ് രേഖകളിലുള്ളത്. ഇതിലാണ് ലാദൻ ഇന്ത്യയെ പിന്തുടരുന്നതിന്റെ വിശദാംശങ്ങളുള്ളത്.
 
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ ലഷ്കർ ഭീകരൻ ഡേവിഡ് ഹെ‍ഡ്‍ലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലാദൻ ശ്രദ്ധിച്ചിരുന്നു. അമേരിക്കയിൽ ജയിലിലാണ് ഹെഡ്‍ലി. ഇയാളുടെ വിചാരണ നടപടികളുടെ റിപ്പോർട്ടുകൾ അടങ്ങിയ പ്രമുഖ ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ ലാദന്റെ ഒളിയിടത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജീവിന്റെ കൊലപാതകം കയ്യബദ്ധം, ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാന്‍: അഡ്വ. ഉദയഭാനു

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം ...

news

ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 45 കുട്ടികളുടെ നില അതീവ ഗുരുതരം - സംഭവം യോഗിയുടെ യു പിയില്‍

ബിസ്‌കറ്റ് കഴിച്ച നൂറ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയിൽ ...

news

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍

ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐപിഎസ് ഓഫീസര്‍ സഫീര്‍ ...