ഷെറിന്‍ മാത്യൂസിന്റെ ദത്തെടുക്കല്‍ നടപടിയെ കുറിച്ച് അന്വേഷിക്കണം: സുഷമ

ഷെറിന്‍ മാത്യൂസിന്റെ ദത്ത് സംബന്ധിച്ച് അന്വേഷിക്കണം: സുഷമ

AISWARYA| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (07:53 IST)
യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ ദത്തുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
ഷെറിന്റെ ദത്തെടുക്കല്‍ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകഗാന്ധിയോട് സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നെന്നും അതിനാല്‍ എഴുന്നേല്‍ക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെന്നുമാണ് അറസ്റ്റിലായ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി പറഞ്ഞത്. രാത്രി മൂന്നു മണിക്ക് എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുറത്തുനിര്‍ത്തി തിരിച്ചുവന്ന് പതിനഞ്ചുമിനിറ്റ് കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വെസ്ലി പറഞ്ഞിരുന്നു.

എന്നാല്‍ യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഷെറിന്‍ കഴിഞ്ഞ അനാഥാലയത്തിലെ ഉടമ പറഞ്ഞത്. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു അവകാശപ്പെടുന്നതുപോലുള്ള പ്രശ്‌നമൊന്നും കുട്ടിക്ക് ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :