വെബ്‌ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 16 മാര്‍ച്ച് 2020 (19:07 IST)
ധനികനായ കോടീശ്വരനേക്കാൾ സന്തോഷമുള്ള ദരിദ്രനാകുന്നതാണ് നല്ലത് എന്ന് നമ്മൾ പറയാറുണ്ട്. കാരണം സന്തോഷം എന്ന മാനസിക അവാസ്ഥ അത്രത്തോള മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് അനുവാര്യമാണ്. അതിനാലാണ് യുണൈറ്റഡ് നേഷൻസ് സന്തോഷന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് അറിവ് നൽകൻ ലോക സന്തോഷ ദിനം തന്നെ രൂപീകരിച്ചിരിക്കുന്നത്.
മാർച്ച് 20 ആണ് ലോക സന്തോഷ ദിനം സമ്പത്തും സമ്പദ്‌വ്യവസ്ഥയും മാത്രം വളർന്നാൽ പോരാ മനുഷ്യരുടെ സന്തോഷവും നിലനിൽക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ വളർന്നതുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ സന്തോഷം വളരില്ല എന്ന് സാരം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള അമേരിക്കയല്ല ലോകത്തിൽ ഏറ്റവും സന്തുഷ്ടരുള്ള രാജ്യം എന്നത് ഇതിന് തെളിവാണ്.