‘മേരികോമെന്ന പഞ്ച് റാണി’

അഭയന്‍ പി എസ്

PROPRO
ഹിസാറില്‍ നടന്ന രണ്ടാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പ് മുതലാണ് മേരികോമിന്‍റെ അന്താരാഷ്ട്ര സ്വര്‍ണ്ണ നേട്ടം തുടങ്ങുന്നത്. മൂന്നാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പിലും താരം തന്നെ കിരീടം നേടി. ലോക പോരാട്ടങ്ങളുടെ റിംഗിലേക്ക് 2001 ല്‍ കയറി.

2001 ല്‍ അമേരിക്കയില്‍ നടന്ന ആദ്യ ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ അരങ്ങേറ്റം. അന്ന് 18 കാരിയായിരുന്ന മേരി വെള്ളി നേടി. തുര്‍ക്കി താരം ഹുല്യാ സാഹിനോട് ഫൈനലില്‍ 13-5 നു തോറ്റു.

എന്നാല്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ തീവ്രമായി പരിശീലിച്ച മേരി അടുത്ത തവണ തുര്‍ക്കിയിലെ ആന്‍റില്യയില്‍ കിരീടം നേടി.

2003 ല്‍ ഹിസാറിലെ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 46 കിലോയില്‍ കിരീടം നേടി. മഹാബീര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരത്തില്‍ തോല്‍പ്പിച്ചത് ചൈനീസ് തായ്പ്പേയിയുടെ ചോ സൂ യിന്നെ ആയിരുന്നു. തന്നെ പിന്തിരിയാന്‍ പ്രേരിപ്പിച്ച പിതാവിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.

റഷ്യയില്‍ നടന്ന മൂന്നാം വനിതാ ലോക ബോക്‍സിംഗില്‍ 46 കിലോ വിഭാഗം കിരീടം മേരികോം നിലനിര്‍ത്തി. റഷ്യയിലെ പൊഡോള്‍സ്കിലായിരുന്നു മത്സരം.

ബോക്സിംഗില്‍ 2004 മേരിയുടെ നേട്ട വര്‍ഷമായിരുന്നു. നോര്‍വേയില്‍ 46 കിലോ വിഭാഗത്തില്‍ ലോക കിരീടം, 2004 ല്‍ ഹംഗറിയില്‍ നടന്ന വിച്ച് കപ്പ് ടൂര്‍ണമെന്‍റ് കിരീടം, തായ്‌വാനില്‍ ഏഷ്യന്‍ വനിതാ ബോക്സിംഗ് കിരീടം. അങ്ങനെ പോകുന്നു.

2006 ല്‍ ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കിരീടം മേരിക്കൊപ്പം നിന്നു. വീനസ് ബോക്‍സ് കപ്പിലെ എതിരാളി റുമാനിയയുടെ സ്റ്റെല്യൂട്ടാ ഡ്യൂട്ടയായിരുന്നു ഇവിടെയും തോറ്റത്. വിജയം നേടിയതിനു ശേഷം മേരികോം റിംഗില്‍ നടത്തിയ മണിപ്പൂരി പരമ്പരാഗത നൃത്തം ആരാധകര്‍ മറക്കാന്‍ ഇടയില്ല.

WEBDUNIA|
പൂര്‍ണ്ണതയ്ക്കായി മേരികോം ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനായി ഒരു ദിവസത്തെ അഞ്ച് ആറ് മണിക്കൂറുകള്‍ വ്യായാമം ചെയ്യാറുണ്ട്. ബോക്‍സിംഗിലെ സ്വന്തം നേട്ടത്തിലൂടെ അര്‍ജുനാ അവാര്‍ഡിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മേരി. ഒളിമ്പിക്സിലും തന്‍റേ സമയം വരുമെന്ന പ്രതീക്ഷയിലാണ് താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :