‘മേരികോമെന്ന പഞ്ച് റാണി’

അഭയന്‍ പി എസ്

marikom
PRDPRO
മംഗ്ടേ ചുംഗ്നേയി ജാംഗ് മേരികോമിനെ അധികം ഇന്ത്യന്‍ വനിതകള്‍ അറിയാന്‍ ഇടയില്ല. എന്നാല്‍ സ്പോര്‍ട്സ് പേജ് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഈ പേര്‍ പരിചിതമാണ്. വനിതാ ബോക്‍സിംഗില്‍ കരുത്തിന്‍റെ പ്രതീകമാണ് ഈ 25 കാരി.

ഇന്ത്യന്‍ കായിക രംഗത്ത് അകാ മേരി കോം അല്ലെങ്കില്‍ എം സി മേരികോം എന്നൊക്കെ അറിയപ്പെടുന്ന മേരി കോം നാല് ലോക കിരീടമാണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായി നാല് വനിതാ ലോക ബോക്‍സിംഗ് കിരീടം നേടിയ മേരി നിശ്ചയ ദാര്‍ഡ്യത്തിന്‍റേയും കഠിനാദ്ധ്വാനത്തിന്‍റെയും പെണ്‍ രൂപമാണ്.

ദരിദ്രമായ സാഹചര്യത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ആണ് താരം ഉയര്‍ന്ന് വന്നത്. ബോക്സിംഗില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് പുതിയ വീട് വച്ചതും മാതാപിതാക്കള്‍ക്കായി ഭൂമി വാങ്ങിയതും സമ്പാദ്യമുണ്ടാക്കിയതുമെല്ലാം.

മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മൊയിറാം ലാംഘായിയിലെ കംഗാതേയി ഗ്രാമത്തിലാണ് മേരികോം ജനിച്ചത്. എന്‍ തോണ്‍പു കോം പിതാവും സനൈഖാം കോം മാതാവും. അത്‌ലറ്റിക്സിലെ ഈ കമ്പക്കാരി പിന്നീട് ബോക്സിംഗില്‍ എത്തി.

സ്കൂള്‍ കാലത്ത് 400 മീറ്ററിലും ജാവലിനിലും താല്പര്യം എടുത്തിരുന്ന മേരിയെ റിംഗില്‍ എത്തിക്കുന്നത് ഡിംഗോ സിംഗിനോടുള്ള ആരാധനയാണ്. ഏഷ്യന്‍ ഗെയിംസില്‍ ഡിംഗോ സിംഗ് സ്വര്‍ണ്ണം നേടിയത് പ്രചോദനമായി.

എന്തുകൊണ്ട് തനിക്കും ബോക്സിംഗ് പരീക്ഷിച്ചു കൂടാ എന്ന വ്യത്യസ്തമായ ചിന്ത താരത്തെ റിംഗില്‍ എത്തിച്ചു. കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക പരാധീനതയും മേരിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എങ്കിലും ഇഷ്ട കായിക വിനോദത്തില്‍ നിന്നു പിന്തിരിയാതെ ഇരിക്കാനുള്ള നിശ്ചയദാര്‍ഡ്യം മേരിക്ക് ഉണ്ടായിരുന്നു. 2000 ത്തില്‍ ബോക്സിംഗ് പരിശീലിച്ചു തുടങ്ങിയ മേരി അടിസ്ഥാന പാഠങ്ങള്‍ പരിശീലിച്ച് എടുത്തത് പെട്ടെന്നായിരുന്നു.

മാതാപിതാക്കളില്‍ നിന്നും കാര്യങ്ങള്‍ മറച്ച് പിടിച്ചെങ്കിലും 2000 ല്‍ സസ്ഥാന ചാമ്പ്യനായതോടെ കാര്യങ്ങള്‍ പുറത്തായി. പത്രങ്ങളില്‍ പടം വന്നതോടെ മാതാപിതാക്കള്‍ കായിക ഇനത്തില്‍ നിന്നും താരത്തെ പിന്തിരിപ്പിക്കാന്‍ ശ്രമമായി.

WEBDUNIA|
എന്നാല്‍ പിന്നീട് താരത്തെ തേടിയെത്തിയത് വിജയപരമ്പര ആണ്. ബംഗാളില്‍ നടന്ന സെവന്ത് ഈസ്റ്റ് ഇന്ത്യ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. 2000 മുതല്‍ 2005 വരെ അഞ്ച് ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :