ഫെല്പ്സിനു നീന്താന്‍ 100,000 ഡോളര്‍

PROPRO
ബീജിംഗ് ഒളിമ്പിക്സിലെ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് നീന്തല്‍ കുളത്തിലെ അമേരിക്കന്‍ സ്വര്‍ണ്ണ മത്സ്യം ഫെല്‍‌പ്സിന്‍റെ കീശയില്‍ പണക്കിലുക്കം മുഴങ്ങുന്നു. സമ്മാനങ്ങളായും ടെലിവിഷന്‍ അഭിമുഖങ്ങളിലൂടെയും പരസ്യ അഭിനയത്തിലൂടെയും താരം സമ്പാദിച്ചു കൂട്ടുകയാണ്.

അടുത്തിടെ ഒരു പാര്‍ട്ടിയില്‍ സംബന്ധിക്കുന്നതിനു മാത്രമായി മൈക്കല്‍ ഫെല്പ്സിനു വാഗ്ദാനം ലഭിച്ചിരിക്കുന്നത് 100,000 ഡോളര്‍ ആണ്. ഇത്രയും തുക ലഭിക്കാന്‍ ആഡംബര പാര്‍ട്ടിയില്‍ ഒന്നു തല കാണിക്കുകയും നീന്തല്‍ കുളത്തില്‍ രണ്ട് ചാല്‍ നീന്തി കാണിക്കുകയുമാണ് താരം ആകെ ചെയ്യേണ്ടത്.

ലോസ്ഏഞ്ചല്‍‌സിലെ ഒരു ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഉടമയുടെ ഭാര്യയ്ക്ക് ഫെല്പ്സിനെയും താരത്തിന്‍റെ കഴിവും നേരിട്ട് അനുഭവിക്കാന്‍ 156,000 ഡോളര്‍ വരെ വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

മെല്‍ബണ്‍:| WEBDUNIA|
ബീജിംഗ് ഒളിമ്പിക്സില്‍ ലോക റെക്കോഡോടെ ഏഴ് സ്വര്‍ണ്ണം നേടിയ ഫെല്പ്സ് മൊത്തം എട്ട് സ്വര്‍ണ്ണമാണ് അടിച്ചെടുത്തത്. വാഗ്ദാനം താരം സ്വീകരിച്ചിരിക്കുന്നതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :