അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ജനുവരി 2024 (16:38 IST)
നമ്മള്‍ സാമ്പാറില്‍ ചേര്‍ക്കുന്ന കായം എന്ത് ഗുണമാണ് നമ്മുടെ ശരീരത്തിന് നല്‍കുന്നത് എന്നത് പലര്‍ക്കുമുള്ള സംശയമായിരിക്കാം. സ്വാദിനൊപ്പം ചില ആരോഗ്യഗുണങ്ങള്‍ കൂടി കായം കഴിക്കുന്നതോടെ നമുക്ക് ലഭിക്കുന്നു. കായത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കായം. ദഹനപ്രശ്‌നങ്ങളായ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും ബ്ലോട്ടിംഗിനും കായം ഗുണകരമാണ്. ദഹനവ്യവസ്ഥയെ സഹായിക്കുന്ന എന്‍സൈമുകളെ പുറപ്പെടുവിക്കാനും കായം സഹായിക്കുന്നു.ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളടങ്ങിയ കായം ഇറിറ്റബിള്‍ ബൊവല്‍ സിന്‍ഡ്രോമിന് പരിഹാരമാണ്. ദഹനനാളിയിലെ വീക്കം കുറയ്ക്കാനും കായം സഹായിക്കും.
ഉദരത്തിനകത്ത് ഗ്യാസ് നിറയുന്നത് തടയാനും കായം സഹായിക്കും. ഭക്ഷണശേഷം ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതിനാല്‍ തന്നെ കായം ഏറെ ഗുണം ചെയ്യും. ഇത് കൂടാതെ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളായ ആസ്ത്മ,ബ്രോങ്കൈറ്റീസ്, ചുമ എന്നിവ കുറയ്ക്കുന്നതിനും കായം സഹായകരമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കായം സഹായിക്കും അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും കായം ഗുണകരമാണ്.