ആർക്കും കൊതിതോന്നും ഈ നാടൻ കുഴലപ്പം കഴിക്കാൻ !

ശനി, 3 നവം‌ബര്‍ 2018 (16:28 IST)

കുഴലപ്പം എന്നത് കടകളിലൊന്നും അത്ര സുലഭമായി ലഭിക്കാത്ത ഒരു നാടൻ പലഹാരമാണ്. ഇനി കടകളിൽ കിട്ടുന്നുണ്ടെങ്കിൽ തന്നെ അതിന് വലിയ വിലയും നൽകേണ്ടി വരും. നല്ല നാടൻ കുഴലപ്പം നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കിയാലോ. 
 
വളരെ വേഗത്തിൽ പ്രയാസമേതുമില്ലാതെ വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതേയുള്ളു കുഴലപ്പം. കുഴലപ്പം ഉണ്ടാക്കുന്നതിന് വേണ്ട ചേരുവകളെന്തൊക്കെയെന്ന് നോക്കാം 
 
അരിപൊടി- ഒന്നര കപ്പ്
തേങ്ങ -രണ്ട് സ്പൂണ്‍
കറുത്ത എള്ള് -രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
 
ഇനി നാടൻ കുഴലപ്പത്തിന്റെ പാചക വിധി എങ്ങനെയാണെന്ന് നോക്കാം
 
ആദ്യമായി ചേയ്യേണ്ടത് ഒരു പാത്രത്തിൽ അൽ‌പം വെള്ളം തിളപ്പിക്കൻ വക്കുക. തിളച്ചു വെള്ളത്തിലേക്ക് എടുത്തുവച്ചിരിക്കുന്ന തേങ്ങയും, അരിപൊടിയും, ഉപ്പും, എള്ളും ചേര്‍ത്ത് തീ ഓഫ് ചെയ്യുക ശേഷം ഇത്   കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. 
 
ഇങ്ങനെ നന്നായി കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വെക്കുക.
ഈ ഉരുള ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് എണ്ണ തടവി ചപ്പാത്തി പരത്തുന്നതുപോലെ ഓരോന്നായി പരത്തി കുഴൽ രൂപത്തിൽ ചുരുട്ടി വക്കുക. ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുത്താൽ നല്ല നാടൻ കുഴലപ്പം റെഡി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

പാചകം

news

നല്ല ചൂട് പഴം‌പൊരി വേണോ? ഇതുണ്ടാക്കാന്‍ ഈസിയാണ്!

പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, ...

news

കലർപ്പില്ലാത്ത ടൊമാറ്റോ സോസ് വീട്ടിലുണ്ടാക്കാം !

ടൊമാറ്റോ സോസ് ഇഷ്ടമല്ലാത്തവർ ആരുംതന്നെ ഉണ്ടാവില്ല പലഹാരങ്ങൾ സോസിൽ മുക്കി കഴിക്കാൻ ...

news

ചായയോടൊപ്പം കഴിക്കാൻ അവൽ ഉപ്പുമാവ് !

വൈകിട്ട് ചായയോടൊപ്പം എന്തെങ്കിലും നാടൻ പലഹാരം കഴിക്കുന്ന പതിവുള്ളവരാണ് നമ്മൾ. അവൽ ...

news

കുമ്പിളപ്പം ഉണ്ടാക്കുന്നത് ഇത്ര ഈസിയാണോ ?

നാടൻ പലഹാരങ്ങളോട് എന്നും മലയാളികൾക്ക് അഭിനിവേഷമാണ്. നാടൻ പാരമ്പര്യത്തോടും രുചികളോടും ...

Widgets Magazine