സിനിമ സമൂഹത്തെ മാറ്റിമറിക്കാനല്ല അതിനെ പ്രതിഫലിപ്പിക്കാനുള്ളതാണെന്ന് പ്രശസ്‌ത സംവിധായകന്‍ അമോസ് ഗിതായ്.
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് അരവിന്ദന്‍ സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ വിവേകത്തോടെ സിനിമ സമീപിക്കണം. സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള കണ്ണാടിയായി സിനിമകള്‍ മാറണം.
സിനിമയുടെ പിറവിക്ക് പിന്നില്‍ സംഘടിതമായ പ്രയത്‌നം ആവശ്യമാണ് മറ്റുള്ളവരുടെ ശരി അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ കൂട്ടായ സൃഷ്‌ടി ഉണ്ടാവൂ. അതുകൊണ്ട് തന്നെ തന്‍റെ വ്യാഖ്യാനം മാത്രമല്ല തന്‍റെ സിനിമയുടേതെന്നും ഗിതായി പറഞ്ഞു.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
പ്രമുഖ മലയാളി ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ചടങ്ങില്‍ സംസാരിച്ചു.