ഭീകരതയ്ക്കെതിരെ മേള മിഴിതുറന്നു

WD
മുംബൈയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ദീപം കൊളുത്തികൊണ്ട്‌ കേരളത്തിന്‍റെ പതിമൂന്നാം രാജ്യാന്തര ചലച്ചിത്രമേളക്ക്‌ കാഹളമുയര്‍ന്നു.

രക്തസാക്ഷികള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌ കേരളത്തിന്‍റെ പ്രിയ കവി ഒ എന്‍ വി കുറിപ്പ്‌ എഴുതി ആലപിച്ച വീണപൂക്കളേ എന്ന കവിത ഭീകരതയ്‌ക്കെതിരായ പ്രഖ്യാപനമായി.

നിശാഗന്ധിയില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ മേളയ്‌ക്ക്‌ തിരി തെളിച്ചത്‌.

കേരളത്തിന്‍റെ സാംസ്‌കാരിക ഉണര്‍വ്വിന്‌ മേള പ്രചോദനമേകട്ടേയെന്ന്‌ മുഖ്യമന്ത്രി പ്രത്യാശിച്ചു. റഷ്യന്‍ ചലച്ചിത്ര പ്രതിഭ കരേന്‍ ഷഖ്‌നസറോവും തെന്നിന്ത്യയുടെ പ്രിയനടി കെ ആര്‍ വിജയയും ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

സാംസ്‌കാരികമന്ത്രി എം എ ബേബി അധ്യഷനായിരുന്ന ചടങ്ങില്‍ മന്ത്രി ബിനോയ്‌ വിശ്വം ഫെസ്റ്റിവല്‍ ബുക്ക്‌ പ്രകാശനം ചെയ്‌തു. ‘അനുഷ്‌ഠാനകലകളിലെ സ്‌ത്രീ’ എന്ന സാംസ്‌കാരിക പരിപാടിയും അരങ്ങേറി.

WEBDUNIA|
പലസ്‌തീന്‍ ചിത്രമായ ‘ലൈലാസ് ബര്‍ത്ത്‌ഡേ’ തുടര്‍ന്ന്‌ പ്രദര്‍ശിപ്പിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :