ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍

പ്രമോദ് പയ്യന്നൂര്‍

WEBDUNIA|
മനുഷ്യജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ബ്രൂട്ട് ലൈറ്റുകള്‍ തെളിച്ച് മെറ്റാഫിസിക്കല്‍ ആയ പുനര്‍ നിര്‍മ്മിതിയിലൂടെ ചലച്ചിത്ര ഭാഷയുടെ പരിമിതികള്‍ മറികടടന്ന ബര്‍ഗ്മാന്‍ ചിത്രങ്ങള്‍ ദൃശ്യഭാഷയുടെ വേരുറപ്പുള്ള അവലംബങ്ങളെ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി.

ഓര്‍മ്മകളെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും മലയാളത്തിന്‍റെ 'നിറവും മണവുമുള്ള ചിത്രങ്ങളരുക്കിയ കാലം മറക്കരുതാത്ത സര്‍ഗ്ഗ സാിധ്യങ്ങളായ പി.ഭാസ്കരന്‍ മാഷും സി.വി. ശ്രീരാമനും മേളയില്‍ അനശ്വരതയുടെ അടയാളങ്ങളായി വീണ്ടും എത്തിയപ്പോള്‍ വര്‍ഷാന്തരങ്ങള്‍ എത്ര കഴിഞ്ഞാലും ജ്വലിച്ചു നില്‍ക്കു സര്‍ഗ്ഗാത്മകതയുടെ വഴിവെളിച്ചങ്ങളാണ് ഈ ചിത്രങ്ങളെന്ന് സംഘാടകര്‍ ചലച്ചിത്രാസ്വാദകരെ നീതിപൂര്‍വം ഓര്‍മ്മപ്പെടുത്തി.

ചലച്ചിത്രകലയുടെ നന്മകള്‍ സ്വാംഗീകരിക്കാനെത്തിച്ചര്‍ ആസ്വാദകര്‍ക്ക് വിഷയ വൈവിധ്യമുള്ള, ലോക സിനിമയുടെ വര്‍ത്തമാനത്തെ ബോധ്യപ്പെടുത്തു മികച്ച പാക്കേജുകള്‍ ഒത്ധക്കുതില്‍ കേരള ചലച്ചിത്ര അക്കാദമി ലക്ഷ്യബോധത്തോടെ മുന്നേറിയിട്ടുണ്ട്.

ആഭ്യന്തര കലഹത്തിന്‍റേയും വംശീയതയുടേയും ദുരന്തങ്ങള്‍ ജീവിതത്തിന്‍റെ തത്വശാസ്ത്രങ്ങളിലും കാവ്യാത്മകമായ ബിംബങ്ങളിലും ചാലിച്ച് തെരേസ പ്രത സ്ളീപ് വാക്കിംഗ് ലാന്‍റിലൂടെ ഒരുക്കിയെടുത്ത് മാനുഷികതയുടെ പ്രത്യയശാസ്ത്രവും കാഴ്ചയുടെ അനുഭവ സ്പര്‍ശവും ആയിരുന്നു.

സമകാലിക ലോകജീവിതത്തിന്‍റെ ബഹുസ്വരതകളും വിഭി സംസ്കാരത്തിന്‍റെ ആഴങ്ങളും നിറഞ്ഞ ദര്‍ശനങ്ങളായിത്ധു മേളയിലെ ചിത്രങ്ങളേറെയും പ്രേക്ഷകത്ധടെ പുതിയ ദൃശ്യബോധങ്ങളെ വീണ്ടും വിളിച്ചുണര്‍ത്താന്‍ പന്ത്രണ്ടാമത് അന്താരാഷ്ട്ര മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :