ഡെങ്കിപ്പനിയും ഹോമിയോപ്പതിയും

PTIFILE
കൊതുകുകള്‍ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ പരത്തുന്ന കൊതുകുകളെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. വലിപ്പമുള്ള കൊതുകുകളാകും ഇവ. കറുത്തതും വെളുത്തതുമായ അടയാളങ്ങള്‍ ഈ കൊതുകുകളുടെ ശരീരത്തില്‍ ഉള്ളതിനാല്‍ ‘കടുവകൊതുകുകള്‍’ എന്നും ഇവ അറിയപ്പെടാറുണ്ട്. കൂടുതലും പകല്‍ സമയങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുക.

കുപ്പികള്‍, ടിന്നുകള്‍ , ചെടിച്ചട്ടികള്‍, ചിരട്ടകള്‍, മരപ്പൊത്തുകള്‍ എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിലാണ് ഇവ പെറ്റുപെരുകുന്നത്.ഒരു പകര്‍ച്ചവ്യാധി എന്ന നിലയില്‍ ആദ്യമായി സ്കോട്ട്‌ലന്‍ഡിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. 102 മുതല്‍ 105 വരെ ഡിഗ്രി പനിക്കൊപ്പം വിറയല്‍, കടുത്ത തലവേദന, മാംസപേശികള്‍ക്കും നട്ടെല്ലിനും ഉണ്ടാകുന വേദന, ച്ഛര്‍ദ്ദി, നാവിന് രുചിയില്ലായ്മ, മലബന്ധം, കണ്ണ് ചുവക്കുക എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്‍ഷണങ്ങള്‍. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പനി നീണ്ടുനില്‍ക്കും. എന്നാല്‍, ഇത് മാരകമാകാറില്ല.

ഡെങ്കി ഹെമറേജിക് ഫീവര്‍

ഡബിള്‍ ഡെങ്കി വൈറസിന്‍റെ ആക്രമണം മൂലമാണ് ഈ അസുഖമുണ്ടാകുന്നത്.രണ്ട് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കരള്‍ വീക്കം, ച്ഛര്‍ദ്ദിയും മനംപിരട്ടലും, വയറ് വേദന, ശരീരമാസകലമുള്ള വേദന, സന്ധികളില്‍ വേദന, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തം വരിക, ച്ഛര്‍ദ്ദിയിലും മലത്തിലും രക്തം കാണുക എന്നിവയാണ് ലക്‍ഷണങ്ങള്‍.


ഹോമിയോപ്പതിയില്‍ ഡെങ്കിപ്പനിക്ക് ഫലപ്രദമായ ചികില്‍സയുണ്ട്. ഡെങ്കി ഹെമറേജിക് ഫീവറും ഹോമിയോപ്പതിയില്‍ ഫലപ്രദമായി ചികിത്സിക്കാനാകും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് ഹോമിയോ ചികിത്സ.

രോഗി രോഗത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും വൈറസ് ബാധയുടെ ശക്തിക്കും അനുസരിച്ചാണ് ഹോമിയോപ്പതിയില്‍ മരുന്ന് നല്‍കുന്നത്. ഇരുപത്തി അഞ്ചിലധികം മരുന്നുകളാണ് ഡെങ്കിപ്പനിക്കായി ഹോമിയോ വൈദ്യശാസ്ത്രത്തില്‍ ഉള്ളത്.

മാരക സ്വഭാവമുള്ള ഡെങ്കി ഹെമറേജിക് ഫീവറിന് ശ്വേതരക്താണുക്കളുടെയും രക്തത്തിലെ പ്ലേറ്റലറ്റുകളുടെയും എണ്ണം നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. അലോപ്പതി മരുന്നുകള്‍ക്കൊപ്പം തന്നെ ഹോമിയോപ്പതി മരുന്നുകളും ഈ ഘട്ടത്തില്‍ നല്‍കാവുന്നതാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :