മെഴുകുമ്യൂസിയത്തിലും ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞു; ആഞ്ജലീന ഇനി ഹോളിവുഡ് നടിമാരുടെയിടയില്‍ ഒറ്റയ്ക്ക്

മെഴുകുമ്യൂസിയത്തിലും ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞു

ലണ്ടന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (11:49 IST)
ലണ്ടനിലെ പ്രശസ്തമായ മെഴുകുമ്യൂസിയത്തിലും ആഞ്ജലീന ജോളി - ബ്രാഡ് പിറ്റ് ദമ്പതികള്‍ വേര്‍പിരിഞ്ഞു. പ്രശസ്തമായ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തിലാണ് മെഴുകുപ്രതിമകളെ വേര്‍പെടുത്തിയത്.

ദാമ്പത്യജീവിതം അവസാനിപ്പിച്ച് വഴിപിരിഞ്ഞ താരദമ്പതികളുടെ മെഴുകു പ്രതിമകളെയും പരസ്പരം വേര്‍പ്പെടുത്തുകയാണെന്ന് വ്യക്തമാക്കിയാണ് മ്യൂസിയം അധികൃതര്‍ പുതിയ പരിഷ്കാരം മ്യൂസിയത്തില്‍ കൊണ്ടുവന്നത്.

മ്യൂസിയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് മ്യൂസിയം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ആഞ്ജലീനയുടെ പ്രതിമയെ ഹോളിവുഡ് നടിമാരുടെ കൂട്ടത്തിലേക്കും ബ്രാഡ്‌ പിറ്റിന്റെ പ്രതിമയെ നടന്മാരുടെ കൂട്ടത്തിലേക്കും മാറ്റി സ്ഥാപിച്ചു. 2013ല്‍ ആയിരുന്നു ബ്രാഞ്ചലീന ദമ്പതികളുടെ പ്രതിമകള്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :