സ്പ്ലിറ്റ് - ഒരു സൈക്കോ ത്രില്ലർ, വിക്രമിന്റെ അന്യൻ തോറ്റ് പോകും

ഇത് ശ്യാമളന്റെ ‘അന്യൻ’

aparna shaji| Last Modified ശനി, 30 ജൂലൈ 2016 (14:58 IST)
ജയിംസ് മക്കോവി നായകനാകുന്ന ഹോളിവുഡ് ചിത്രം സ്പ്ലിറ്റിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു സൈക്കോ ത്രില്ലറാണ് ചിത്രം. മലയാളിയും ഹോളിവുഡ് സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമളനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൾട്ടിപ്പിൾ ഡ്വുവൽ പേഴ്സണാലിറ്റി മാനസികാസുഖം ബാധിച്ച യുവാവ് ആയാണ് ജയിംസ് ചിത്രത്തിലെത്തുന്നത്.

തമിഴ് ചിത്രം അന്യനുമായി വേണമെങ്കിൽ ഈ ഹോളിവുഡ് ചിത്രത്തെ താരതമ്യം ചെയ്യാൻ സാധിക്കും. എന്നാൽ അന്യനിൽ വിക്രം മൂന്ന് പേരായിട്ടാണ് വന്നതെങ്കിൽ ഇവിടെ 23 പേരാണ് ഒരാളുടെ ശരീരത്ത് കയറിയിരിക്കുന്നത്. ഏതു നിമിഷം വേണമെങ്കിലും ഇയാളുടെ വ്യക്തിത്വം മാറും. അടുത്ത വർഷം ജനുവരി 20ന് ഈ സൂപ്പർനാച്ചുറൽ സസ്പൻസ് ത്രില്ലർ തിയറ്ററുകളിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :