85,705 കോടി, 14 ടൺ സ്വർണം, 7123 ഏക്കർ നിലം: തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്ത് വിവരങ്ങൾ പുറത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (17:41 IST)
തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. 85,705 കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് ട്രസ്റ്റ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

കഴിഞ്ഞ അഞ്ച് മാസമായി തിരുപ്പതിയിൽ കാണിക്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് ശേഷം ട്രസ്റ്റ് അധികൃതർ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടത്. 2014ന് ശേഷം ക്ഷേത്രത്തിൻ്റെ സ്വത്ത് വിവരങ്ങൾ ട്രസ്റ്റ് പുറത്തുവിട്ടിരുന്നില്ല. ഏപ്രിൽ മുതൽ ലഭിച്ച കണക്കുകൾ പ്രകാരം 700 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

രാജ്യത്തെ വിവിധയിടങ്ങളിലായി 7,123 ഏക്കർ ഭൂമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുണ്ട്. 960 കെട്ടിടങ്ങൾ, തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ്ങ് പ്ലോട്ടുകൾ. കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം. വിവിധ ദേശസാത്കൃത ബാങ്കുകളിലായി 14,000 കോടിയുടെ നിക്ഷേപം. സർക്കാർ കണക്ക് പ്രകാരമുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാൽ ഇത് 2 ലക്ഷം കോടി വരെ ഉണ്ടാകുമെന്നാണ് അനുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :