എ കെ ജെ അയ്യര്‍|
Last Updated:
ശനി, 10 ഏപ്രില്‍ 2021 (15:56 IST)
ശബരിമല: വിഷു ഉത്സവം പ്രമാണിച്ച്
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. ഏപ്രില്‍ പതിനാല്, മേടം ഒന്നാം തീയതിയാണ് വിഷുക്കണി ദര്‍ശനം.
എല്ലാ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ എന്നിവ ഉണ്ടായിരിക്കും. പതിനെട്ടിന് രാത്രി പത്തര മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഇന്ന് നട തുറക്കുമെങ്കിലും നാളെ മുതലേ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.
പതിനായിരം പേര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി ഉള്ളത്. മശബരിമല ഉത്സവത്തിനു പതിനായിരം പേര്‍ക്ക് ദര്‍ശനം നല്‍കാനുള്ള അനുമതി ഉണ്ടായിരുന്നു എങ്കിലും പ്രതിദിനം ശരാശരി രണ്ടായിരത്തി അഞ്ഞൂറ് പേര്‍ മാത്രമാണ് ദര്‍ശനത്തിനു എത്തിയിരുന്നത്. വെര്‍ച്വല്‍ ക്യൂ വഴി വിഷു ഉത്സവത്തിനു എത്തുന്നവര്‍ക്ക് ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
വരുന്ന ഭക്തര്‍ക്ക് 48 മണിക്കൂറിനു ഉള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു നിര്‍ബന്ധമാണ് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചിട്ടുണ്ട്.