സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 ഓഗസ്റ്റ് 2023 (17:42 IST)
ഓണനാളുകളിലെ പൂജകള്‍ക്കായി
ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് തുറക്കുക. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. തിരുവോണദിനത്തിലെ സദ്യ ദേവസ്വം ജീവനക്കാരുടെ വകയാണ്. 31 ന് രാത്രി ക്ഷേത്രനട അടയ്ക്കും.