എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്

S.Arunkumar Namboothiri
രേണുക വേണു| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:16 IST)
S.Arunkumar Namboothiri

കൊല്ലവര്‍ഷം 1200-1201 ലേക്കുള്ള ശബരിമല മേല്‍ശാന്തിയായി എസ്.അരുണ്‍കുമാര്‍ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തില്‍ മഠം, ശക്തികുളങ്ങര കൊല്ലം) മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയെയും (തിരുമംഗലത്ത് ഇല്ലം, ഒളവണ്ണ, കോഴിക്കോട്) തിരഞ്ഞെടുത്തു.

ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരം പ്രതിനിധിയായ ഋഷികേഷ് വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത്.

മാളികപ്പുറത്ത് വച്ച് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. പന്തളം കൊട്ടാരം പ്രതിനിധിയായ വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി.വി.പ്രകാശ്, സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.ജയകൃഷ്ണന്‍, ഹൈക്കോടതി
നിരീക്ഷകനായ ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :