മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2024 (13:00 IST)
നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്. ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ നാഗക്കളം ഒരുക്കും. ഇതിന് ശേഷമാകും അമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ നടത്തുക. തുടര്‍ന്ന് കാരണവര്‍ കുത്തുവിളക്കിലേക്ക് ദീപം പകരും.

വലിയമ്മ സാവിത്രി അന്തര്‍ജനം പൂജകള്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആയില്യം എഴുന്നള്ളത്താണിത്. ശ്രീകോവിലില്‍ നിന്ന് മണ്ണാറശാല ഇല്ലത്തേക്ക് നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :