സുബിന് ജോഷി|
Last Modified ബുധന്‍, 29 ഏപ്രില്‍ 2020 (22:07 IST)
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട ആറുമാസങ്ങള്‍ക്കു ശേഷം തുറന്നു. ക്ഷേത്രത്തിലെ ആദ്യത്തെ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരുന്നു. ദേവസ്വംബോര്‍ഡ് പ്രതിനിധിയും 20 പേരും ചടങ്ങില്‍ പങ്കെടുത്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ആദ്യമായാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രാചാരമനുസരിച്ച് ക്ഷേത്ര കവാടം തുറക്കാന്‍ തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി മഞ്ഞ് മൂടിയ നിലയിലാണ് ക്ഷേത്ര പരിസരമുള്ളത്. മുഖ്യ കാര്‍മികന്‍ ശിവ ശങ്കര്‍ ലിംഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാന്തി പൂക്കള്‍ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരുന്നു. അതേസമയം 52 കോവിഡ് കേസുകളാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.