കര്‍ക്കിടകം ആണോ കര്‍ക്കടകം ആണോ ശരി?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ജൂലൈ 2024 (10:18 IST)
കൊല്ലവര്‍ഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം. ഈ മാസത്തിന്റെ പേര് 'കര്‍ക്കിടകം' എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും പത്രങ്ങളും മാസികകളും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. പഞ്ഞമാസം അഥവാ രാമായണമാസം. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്.

കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ 'കള്ളക്കര്‍ക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ 'മഴക്കാല രോഗങ്ങള്‍' ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :