സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (07:57 IST)
പൊതുവേ കര്‍ക്കിടക മാസം രോഗങ്ങളുടേയും പേമാരിയുടേയും കാലമാണ്. ഈ കാലഘട്ടം കടന്നുപോകാനും ധര്‍മത്തില്‍ നിന്നുവ്യതിചലിക്കാതിരിക്കാനുമാണ് കര്‍ക്കിടകത്തില്‍ രാമായണം പാരായണം ചെയ്യുന്നത്. കര്‍ക്കിടകമാസത്തില്‍ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പുണ്യമായാണ് കരുതപ്പെടുന്നത്. ഇതിലൂടെ ദീര്‍ഘായുസും, സുഖവും, ശത്രുനാശവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.
അതേസമയം നല്ലൊരു ഭാഷ സ്വയം ഉണ്ടാക്കിയെടുക്കാനും രാമായണം സഹായിക്കുന്നു. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന മാസമായതിനാല്‍ അന്തരീക്ഷം എപ്പോഴും ഇരുണ്ടിരിക്കും. വാല്‍മീകി രാമായണത്തില്‍ സീതയെ അന്വേഷിച്ച് പുറപ്പെടുന്നത് ചാതുര്‍മാസ്യത്തിനു ശേഷമാകട്ടെയെന്ന് രാമന്‍ പറയുന്നതും ഇക്കാര്യം കൊണ്ടാണ്.