അഭിറാം മനോഹർ|
Last Modified ബുധന്‍, 13 നവംബര്‍ 2019 (19:58 IST)
ഒരു വീട് നിർമിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. അടുത്ത് തന്നെ പ്രാർത്ഥനക്കായി ഒരു അമ്പലവും ഉള്ളത് ഒരു സൗകര്യമായി പലരും കരുതാറുമുണ്ട്. എന്നാൽ അമ്പലത്തിന് അടുത്ത് തന്നെയായി വീട് വെക്കുവക്കൻ ഉദ്ദേശിക്കുന്നുവെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രധാനമായും കെട്ടിടം എത്ര ഉയരത്തിൽ കെട്ടാൻ കഴിയും എന്നത് പൊതുവേ ഉയരുന്ന സംശയമാണ്. ക്ഷേത്രഭൂമിക്ക് അടുത്തായി വീട് വെക്കുമ്പോൾ വീടിന്റെ ഉയരം ക്ഷേത്ര ശ്രീകോവിലിന്റെ താഴികകുടത്തേക്കാൾ ഉയരം പാടില്ല എന്നതാണ് പ്രമാണം. ബഹുനില കെട്ടിടങ്ങൾ വെക്കുകയാണെങ്കിൽ ക്ഷേത്രത്തിൽ നിന്നും ശാസ്ത്രപ്രകാരമുള്ള അകലം പാലിക്കണം.
ഉഗ്ര മൂർത്തീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനടുത്താണ് വീട് വെക്കുന്നതെങ്കിൽ ക്ഷേത്രത്തിന്റെ പിൻഭാഗത്തും ഇടതുവശത്തും വീട് നിർമിക്കാമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ശാന്തസ്വഭാവികളായുള്ള ദേവിദേവന്മാർ പ്രതിഷ്ഠകളായ ക്ഷേത്രത്തിനടുത്താണെങ്കിൽ ക്ഷേത്രത്തിന്റെ മുൻഭാഗവും വലത് വശവും അനുകൂലമാണ്.
എന്നാൽ ക്ഷേത്രത്തിന്റെ ദർശനത്തിന് തടസം നിൽക്കുന്ന തരത്തിൽ വീട് നിർമിക്കുവാൻ പാടുള്ളതല്ല.