സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 17 മാര്‍ച്ച് 2023 (16:35 IST)
സന്ധ്യാ സമയങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് എന്നത് എത്ര പേര്‍ക്ക് അറിയാം. സന്ധ്യാ സമയങ്ങളില്‍ വീടില്‍ നിന്നും പുറത്ത് പോകുന്നത് ശുഭകരമല്ല. ഈ സമയങ്ങളില്‍ വീട് ശാന്തമായിരിക്കണം. സന്ധ്യാ സമയങ്ങളില്‍ കലഹങ്ങളും വാക്കു തര്‍ക്കങ്ങളും ഒഴിവാക്കും. സന്ധ്യക്ക് വീട്ടില്‍ ബഹളങ്ങള്‍ ഉണ്ടാകുന്നത് അശുഭകരമാണ്.
അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊന്നും തൃസന്ധ്യയില്‍ ചെയ്തുകൂടാ. ദാനം നല്‍കല്‍, വീടു വൃത്തിയാക്കല്‍ എന്നിവ സന്ധ്യാ സമയത്ത് ചെയ്യുന്നത് ദോഷകരമാണ്. സന്ധ്യക്ക് മുന്‍പ് ദേഹ ശുദ്ധി വരുത്തണം എന്നാണ് വിശ്വാസം, സന്ധ്യാ സമയത്ത് കുളിയ്ക്കാന്‍ പാടില്ല എന്നാണ് വിശ്വാസം.