എന്താണ് ആവണി അവിട്ടം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:53 IST)
ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു.

ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.

ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിജ-്ഞാനത്തിന്റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.

എന്നല്‍ നാല് വേദങ്ങളില്‍ ഓരോന്നിനെയും പിന്‍തുടരുന്ന ബ്രാഹ്മണര്‍ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ഉപാകര്‍മ്മങ്ങള്‍ അനുഷ് ഠിക്കാറുള്ളത്.

ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.

ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ദ്രന്റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :