Widgets Magazine
Widgets Magazine

ഐശ്വര്യവര്‍ദ്ധനവിനും ധനാഗമനത്തിനും സുവര്‍ണലിംഗാരാധന

തിങ്കള്‍, 6 നവം‌ബര്‍ 2017 (16:23 IST)

Widgets Magazine
shiva lingam , lord shiva , athmiyam , ശിവലിംഗം , ശിവ ഭഗവാന്‍ , ശിവന്‍ , ആത്മീയം

ശിവനെക്കുറിക്കുന്ന ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടത് ശിവലിംഗമാണ്. ഇവ ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരം. ക്ഷേത്രത്തിനുളളില്‍ സ്വയം ഭൂവായോ പ്രതിഷ്ഠിച്ചോ ഉളളവയാണ് ഇളകാത്തവ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവ ഇളകുന്നവ. ക്ഷണികമായ ലിംഗങ്ങളുമുണ്ട്. ഈ ലിംഗങ്ങളെ വയ്ക്കാന്‍ പീഠങ്ങളുണ്ടാക്കുന്നു. ഇവ പല ആകൃതിയിലും വലിപ്പത്തിലുമാണ്. ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും നിര്‍മ്മിക്കുന്നു.
 
സദാശിവലിംഗം
 
യാതൊന്നില്‍ സര്‍വതും ലയിക്കുന്നുവോ അതു ലിംഗം എന്നു സ്കന്ദപുരാണം. സകല ഭൂതങ്ങളും യാതൊന്നില്‍ ലയിക്കുകയും യാതൊന്നില്‍ നിന്നുണ്ടാവുകയും ചെയ്യുന്നുവോ ആ പരമാകാരത്തെ ലിംഗമെന്നും അതു തന്നെയാണ് നിഷ്കളങ്കനായ പരമശിവനെന്നും സൂത സംഹിത. 
 
ലിംഗം അഞ്ചു തരം
 
1. ജ്യോതിര്‍ലിംഗം - ഭൂമിയില്‍ നിന്നു സ്വയമേവ ഉണ്ടായവ സ്വയംഭൂ ശിവലിംഗം. ഇതു തന്നെയാണ് ജ്യോതിര്‍ലിംഗം. 
 
2. ബിന്ദുലിംഗം - ശബ്ദം പുറത്തു വരാതെ പ്രണവമന്ത്രം ജപിച്ചാല്‍ ബിന്ദുലിംഗം മനസില്‍ പ്രത്യക്ഷപ്പെടുന്നു. അവിടെത്തന്നെ മനസ്സുറപ്പിച്ച് പഞ്ചാക്ഷരി മന്ത്രം ജപിക്കുമ്പോള്‍ ശിവസാന്നിദ്ധ്യം ഉണ്ടാകുന്നു. 
 
3. പ്രതിഷ്‌ഠ ലിംഗം - ക്ഷേത്രങ്ങളില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന ലിംഗം പ്രതിഷ്‌ഠ ലിംഗം. ശിലകൊണ്ടോ ലോഹങ്ങള്‍ കൊണ്ടോ നിര്‍മിക്കപ്പെട്ട അചലലിംഗത്തിന് മൂന്നു ഭാഗങ്ങള്‍.
 
ഏറ്റവും താഴെ ചതുരാകൃതിയിലുള്ളത് ബ്രഹ്മഭാഗം. അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം. ഇവ രണ്ടും പീഠത്താല്‍ മറയപ്പെട്ടിരിക്കുന്നു. പീഠത്തിനു മുകളില്‍ കാണുന്ന ഭാഗം രുദ്രഭാഗം എന്നും പൂജാഭാഗമെന്നും പറയുന്നു.
 
അവിടെ കാണുന്ന രേഖകളാണ് ബ്രഹ്മഭാഗം. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്താല്‍ പവിത്രമാണ് ശിവലിംഗപ്രതിഷ്ഠ. 
 
4. പരലിംഗം - രസലിംഗം, ബാണലിംഗം, സുവര്‍ണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളെ പരലിംഗമെന്നു പറയുന്നു. രാജാക്കന്മാരും യോദ്ധാക്കളും ആരാധിക്കുന്ന അസ്ത്രം പോലെയുള്ള ലിംഗമാണ് ബാണലിംഗം. ഐശ്വര്യവര്‍ദ്ധനയ്ക്കും ധനാഗമനത്തിനും വേണ്ടിയാണ് സുവര്‍ണലിംഗാരാധന നടത്തുന്നത്.
 
5. ഗുരുലിംഗം - മനസ്സിനെ നിയന്ത്രിച്ചവനും ആഗ്രഹങ്ങൾക്കതീതനും ദിവ്യദർശനം ലഭിച്ചവനും മറ്റുള്ളവരുടെ ദു:ഖത്തെയകത്തുന്നവനുമായ ഗുരുനാഥന്റെ പ്രതീകമാണിത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മതം

news

നാഗ പഞ്ചമി നാളില്‍ ഗരുഡനെ പ്രീതിപ്പെടുത്തണം; എന്തിനു വേണ്ടി ?

യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ച് വിജയം നേടിയ ദിവസമാണ് നാഗപഞ്ചമി. ...

news

ഉള്ളറിഞ്ഞ് ആഗ്രഹിച്ചാല്‍ അത് സഫലമാക്കിത്തരുന്ന ഉജ്ജൈനിയിലെ കാല ഭൈരവന്‍

ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമമായ ഒരു കാഴ്ചയാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന ...

news

ഗരുഢവാഹന എഴുന്നെള്ളത്തും കണ്ഡവന ദഹനവും കൊണ്ടാടുന്ന ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ...

news

അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മ കണ്ണകിയോ ? ഐതീഹ്യം അറിയാം !

സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വശക്തയും സര്‍വ്വമംഗള മംഗല്യയുമാണ് ആറ്റുകാലമ്മ. ...

Widgets Magazine Widgets Magazine Widgets Magazine