അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണെന്ന് പറയുന്നു; അപ്പോള്‍ ആരാണ് ശാസ്താവ് ?

ബുധന്‍, 8 നവം‌ബര്‍ 2017 (13:30 IST)

ayyappan, sastha, sabarimala, women , അയ്യപ്പന്‍, ശാസ്‌താവ്, നിത്യബ്രഹ്‌മചാരി, ശബരിമല, പ്രവേശനം, സ്ത്രീ

ശബരിമലയില്‍ പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് പറയുന്ന പലരുടേയും പ്രധാനന്യായീകരണങ്ങളില്‍ ഒന്നാണ് അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്നത്. എന്നാല്‍, ശാസ്താവിന്റെ വ്യത്യസ്തമായ പേരുകളില്‍ ഒന്നു മാത്രമാണ് അയ്യപ്പന്‍ എന്നും ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നെന്നുമാണ് മറുവാദം ഉന്നയിക്കുന്നവര്‍ പറയുന്നത്. എന്തുതന്നെയായാലും അയ്യപ്പനും ശാസ്താവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് വിശ്വാസപ്രമാണങ്ങള്‍ പറയുന്നത്. 
 
അയ്യപ്പന്റെ വ്യത്യസ്തമായ പേരുകളില്‍ ചിലതാണ് ശാസ്ത, ശാസ്‌താവ് എന്നിവയെല്ലാം. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്‌ഠ ഈ അയ്യപ്പന്‍ അഥവാ ശാസ്താവ് ആണ്. എന്നാല്‍, ചിലര്‍ വിശ്വസിക്കുന്നത് ശാസ്താവും അയ്യപ്പനും രണ്ടും രണ്ടുപേരാണെന്നാണ്. കാരണം, ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ട്, എന്നാല്‍ വിശ്വാസം അനുസരിച്ച് അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്.
 
ഗൃഹാശ്രമം പുലര്‍ത്തുന്നയാളാണ് ശാസ്ത. അതുകൊണ്ടു കൂടിയായിരിക്കാം കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഗ്രാമങ്ങളില്‍ ശാസ്താവിനെ ആരാധിക്കുന്നത്. സ്കന്ദ പുരാണത്തിലാണ് ശാസ്താവിന്റെ പേര് പരാമര്‍ശിക്കുന്നത്. പുര്‍ണ, പുഷ്‌കല എന്ന പേരുകളില്‍ രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നു. മിക്ക ഗ്രാമങ്ങളിലും ഇവര്‍ ആരാധിക്കപ്പെട്ടിരുന്നു. പഴയകാല ഗ്രാമങ്ങളില്‍ മിക്കതും ഇന്ന് ടൌണ്‍ ആണ്. അതുകൊണ്ടു തന്നെ, മിക്ക നഗരങ്ങളിലും ശാസ്താവിന്റെ ക്ഷേത്രങ്ങള്‍ ഇന്നു കാണാം.
 
അഷ്‌ടോത്തര സടകത്തില്‍ മാത്രമാണ് ശാസ്താവിന് രണ്ടു ഭാര്യമാര്‍ ഉണ്ടെന്ന് പറയുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും ശാസ്താവിന്റെ പ്രതിഷ്‌ഠയും ഉണ്ട്. ശാസ്താവിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള പ്രധാനക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍ കോവില്‍ ശാസ്ത ക്ഷേത്രം. അതേസമയം, ശബരിമലയില്‍ ഇരിക്കുന്നത് അയ്യപ്പന്റെ ഏറ്റവും യോഗമൂര്‍ത്തീഭാവമാണെന്നും അതുകൊണ്ടു തന്നെ അയ്യപ്പന്റെ ഏറ്റവും ജനപ്രിയമായ രൂപങ്ങളില്‍ ഒന്നാണിതെന്നും വിശ്വാസിപക്ഷവും പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അയ്യപ്പന്‍ ശാസ്‌താവ് നിത്യബ്രഹ്‌മചാരി ശബരിമല പ്രവേശനം സ്ത്രീ Sabarimala Women Ayyappan Sastha

മതം

news

ഐശ്വര്യവര്‍ദ്ധനവിനും ധനാഗമനത്തിനും സുവര്‍ണലിംഗാരാധന

ശിവനെക്കുറിക്കുന്ന ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടത് ശിവലിംഗമാണ്. ഇവ ഇളകുന്നവയെന്നും ...

news

നാഗ പഞ്ചമി നാളില്‍ ഗരുഡനെ പ്രീതിപ്പെടുത്തണം; എന്തിനു വേണ്ടി ?

യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ച് വിജയം നേടിയ ദിവസമാണ് നാഗപഞ്ചമി. ...

news

ഉള്ളറിഞ്ഞ് ആഗ്രഹിച്ചാല്‍ അത് സഫലമാക്കിത്തരുന്ന ഉജ്ജൈനിയിലെ കാല ഭൈരവന്‍

ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമമായ ഒരു കാഴ്ചയാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന ...

news

ഗരുഢവാഹന എഴുന്നെള്ളത്തും കണ്ഡവന ദഹനവും കൊണ്ടാടുന്ന ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ...