ചെവിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ചെറിയ കാര്യമല്ല; കിടപ്പറയില്‍ ആറാടാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (12:36 IST)

മനുഷ്യരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്ന ഒന്നാണ് ലൈംഗികത. ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉണര്‍വും നല്‍കാന്‍ സെക്സിന് സാധിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച് പുരുഷന്‍മാരേക്കാള്‍ ലൈംഗിക ഉത്തേജനം കൂടുതല്‍ ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണ്. ലൈംഗിക ക്ഷമത കൂടുതല്‍ ഉള്ളതും സ്ത്രീകള്‍ക്ക് തന്നെ. സ്ത്രീകളുടെ ലൈംഗികശേഷിയെ ആഴക്കടലിനോടാണ് ആരോഗ്യവിദഗ്ധര്‍ സങ്കല്‍പ്പിക്കുന്നത്. അത്രത്തോളം നിഗൂഢമാണ് അത്.

സ്ത്രീകളെ കിടപ്പറയില്‍ എങ്ങനെ തൃപ്തിപ്പെടുത്തണം, അല്ലെങ്കില്‍ സ്ത്രീകളെ കിടപ്പറയില്‍ എങ്ങനെ ആകര്‍ഷിക്കണം എന്ന് അറിയാത്തവരാണ് ഭൂരിഭാഗം പുരുഷന്‍മാരും. അങ്ങനെയുള്ളവരുടെ ലൈംഗികജീവിതം വളരെ ശുഷ്‌കിച്ചതും അതൃപ്തികരവും ആയിരിക്കും. സ്ത്രീകളെ കിടപ്പറയില്‍ ആകര്‍ഷിക്കാനും ഉത്തേജിപ്പിക്കാനും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

ശരീര ശുചിത്വമാണ് ആദ്യത്തെ ഘടകം. നന്നായി കുളിച്ച് മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച് വേണം കിടപ്പറയിലേക്ക് കടന്നു ചെല്ലാന്‍. പങ്കാളിക്ക് ഇഷ്ടമുള്ള ഗന്ധം മനസ്സിലാക്കണം. അതുമായി ബന്ധപ്പെട്ട പെര്‍ഫ്യൂം ഉപയോഗിക്കുന്നത് നല്ല കാര്യമാണ്. സെക്സിനു മുന്‍പ് പല്ല് വൃത്തിയായി തേക്കുകയും നാവ് വൃത്തിയാക്കുകയും വേണം. പല ലൈംഗികബന്ധങ്ങളും പാതിവഴിയില്‍ അവസാനിക്കാന്‍ കാരണം വായ്നാറ്റമാണ്.

സെക്സില്‍ സ്ത്രീകള്‍ക്ക് മാനസികമായ അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. സെക്സിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പങ്കാളിക്കൊപ്പം ഇരുന്ന് സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സമയം കണ്ടെത്തണം. സാധാരണ തരത്തിലുള്ള സ്പര്‍ശവും ചുംബനവുമെല്ലാം സ്ത്രീയിലെ കാമനകളെ ഉണര്‍ത്തും. തന്നെ കേള്‍ക്കാനും മനസ്സിലാക്കാനും പങ്കാളിക്ക് സാധിക്കുന്നുണ്ട് എന്ന തോന്നലില്‍ നിന്നാണ് ലൈംഗിക ബന്ധത്തിലേക്ക് അവള്‍ ശാരീരികവും മാനസികവുമായി തയ്യാറെടുക്കുന്നത്.

സെക്സിന് മുന്‍പ് പങ്കാളിക്കൊപ്പം ഒന്നിച്ച് ഭക്ഷണം പാചകം ചെയ്യുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും വേണം. അത് മാനസികമായ അടുപ്പം വര്‍ധിപ്പിക്കും.

സെക്സില്‍ സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നത് ഫോര്‍പ്ലേയാണ്. ഉടനടി ലിംഗ-യോനീ സംഭോഗത്തിലേക്ക് കടക്കാതെ സ്ത്രീകളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് മാത്രം കിടപ്പറയില്‍ പെരുമാറുക. ഫോര്‍പ്ലേയും സുരക്ഷിതമായ ഓറല്‍ സെക്സും സ്ത്രീകളെ വികാര മൂര്‍ച്ഛയിലേക്ക് എത്തിക്കുന്നു. വളരെ സമയമെടുത്ത് മാത്രമേ പുരുഷന്‍ ലിംഗ പ്രവേശത്തിന് മുതിരാന്‍ പാടുള്ളൂ. ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റെങ്കിലും ഫോര്‍പ്ലേയ്ക്ക് വേണ്ടി കണ്ടെത്തണം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ വികാരം ഉണരുന്നത് ചെവിയുടെ പുറകില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യുമ്പോഴാണ്. ആലിംഗനങ്ങള്‍ പോലും അവരെ സന്തോഷിപ്പിക്കുന്നു. കാലുകള്‍, പാദങ്ങള്‍, കൈകള്‍, തുടകള്‍, സ്തനങ്ങള്‍, പുറം തുടങ്ങി സ്ത്രീ ശരീരത്തിലെ ഓരോ ഭാഗങ്ങളിലും വികാരങ്ങളുടെ വിസ്ഫോടനമുണ്ടെന്ന് മനസ്സിലാക്കണം. അതിനനുസരിച്ച് സാവധാനത്തില്‍ വേണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍.

ലേഡീസ് ഫസ്റ്റ് എന്ന പോളിസി ഒരിക്കലും മറക്കരുത്. ലിംഗ പ്രവേശനത്തിനു സ്ത്രീയുടെ അനുവാദം നിര്‍ബന്ധമായും ചോദിക്കണം. അവളെ ശാരീരികവും മാനസികവുമായി കംഫര്‍ട്ട് ആക്കിയ ശേഷം മാത്രമേ ലിംഗ പ്രവേശനത്തിലേക്ക് കടക്കാവൂ. ആദ്യ തവണ ലിംഗ പ്രവേശനം പരാജയപ്പെട്ടാല്‍ പങ്കാളിയെ ആശ്വസിപ്പിക്കുകയും വളരെ സാവധാനത്തില്‍ സമയമെടുത്ത് മാത്രം വീണ്ടും ശ്രമിക്കുകയും വേണം.

സ്ത്രീകളില്‍ ലൈംഗികപരമായി വലിയ ഉത്തേജനം നല്‍കുന്ന സ്ഥലമാണ് ക്ലിറ്റോറിസ്. യോനീമുഖത്തിനു തൊട്ടുമേലെയായി ഒരു മുകുളം പോലെയാണ് ഇത് കാണപ്പെടുക. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും വികാരത്തിന്റെ കേന്ദ്രമാണ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും സമ്മര്‍ദ്ദവും സ്ത്രീയെ ഉത്തേജിതയാക്കും. ക്ലിറ്റോറിസില്‍ സ്പര്‍ശിക്കുമ്പോള്‍ നഖവും വിരലുകളും വൃത്തിയുള്ളതായിരിക്കണം.

രതിമൂര്‍ച്ഛയ്ക്ക് ശേഷവും ശാരീരിക അടുപ്പം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. കൂടുതല്‍ പരിഗണനയും സ്നേഹവും ആ സമയത്ത് അവര്‍ ആഗ്രഹിക്കും. എല്ലാം കഴിഞ്ഞു എന്ന മട്ടില്‍ സ്വന്തം കാര്യം നോക്കി തിരിഞ്ഞു കിടക്കുന്ന പുരുഷന്‍മാര്‍ ആകാതിരിക്കുകയാണ് ആ സമയത്ത് വേണ്ടത്. പകരം അവരെ കേള്‍ക്കുകയും കൂടുതല്‍ അവരോട് അടുക്കുകയും വേണം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന ...

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം
എത്രനേരം വേണമെങ്കിലും റീലുകള്‍ക്കായി ചിലവഴിക്കാനും ഇവര്‍ക്ക് മടിയില്ല

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ...

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്
ഇത്തരത്തിലുള്ള ചില വസ്തുക്കള്‍ കുഞ്ഞുങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ ...

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം ...

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?
ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.