രേണുക വേണു|
Last Modified തിങ്കള്‍, 13 മെയ് 2024 (12:00 IST)
ചായ ഉണ്ടാക്കിയ ശേഷം അരിച്ചെടുക്കുന്ന ചായപ്പൊടി വേസ്റ്റ് ബാസ്‌കറ്റില്‍ ഇടുന്നവരാണോ നിങ്ങള്‍? ഉപയോഗിച്ചതാണെങ്കിലും ചായപ്പൊടിക്ക് വേറെയും ചില ഗുണങ്ങള്‍ ഉണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് ചായപ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്. ചായപ്പൊടി കൊണ്ട് സോഫ്റ്റ് ആയി മുഖം മസാജ് ചെയ്യുന്നത് ചര്‍മ്മത്തിനു നല്ലതാണ്.
കണ്ണിനു താഴെ കറുത്ത പാടുകളുണ്ടെങ്കില്‍ ചായപ്പൊടി പേസ്റ്റ് രൂപത്തിലാക്കി പുരട്ടാവുന്നതാണ്. ചായപ്പൊടിക്ക് പല്ലിലെ കറകള്‍ നീക്കാനും വായ വൃത്തിയാക്കാനും കഴിയും. ചായപ്പൊടി ചെടികള്‍ക്ക് വളമായി ഇടാവുന്നതാണ്. ചായപ്പൊടി ഉപയോഗിച്ച് ഷൂസും സോക്‌സും വൃത്തിയാക്കാന്‍ സാധിക്കും.