കൃത്രിമ പഞ്ചസാരയും പൂരിത കൊഴുപ്പും; ഐസ്‌ക്രീം കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്നത് !

ഐസ്‌ക്രീമില്‍ ശരീരത്തിനു ഗുണം ചെയ്യുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ടെന്നത് ശരി തന്നെ

രേണുക വേണു| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (18:03 IST)

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരുണ്ട് നമുക്കിടയില്‍? എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിച്ചാലുള്ള ദോഷങ്ങള്‍ അറിയുമോ? മാസത്തില്‍ രണ്ടോ മൂന്നോ തവണ അതും ചെറിയ അളവില്‍ മാത്രം ഐസ്‌ക്രീം കഴിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഐസ്‌ക്രീമില്‍ ശരീരത്തിനു ഗുണം ചെയ്യുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ടെന്നത് ശരി തന്നെ. പക്ഷേ അതിനേക്കാള്‍ കൂടിയ അളവിലാണ് ശരീരത്തിനു ആവശ്യമില്ലാത്ത പലതും ഐസ്‌ക്രീമില്‍ ഉള്ളത്. കൃത്രിമ പഞ്ചസാരയും പൂരിത കൊഴുപ്പും ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുണ്ട്. അമിതമായ ഐസ്‌ക്രീം തീറ്റ ഹൃദയ സംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നു.

എപ്പോള്‍ ഐസ്‌ക്രീം കഴിക്കുമ്പോഴും വളരെ മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്രിമ മധുരം ചേര്‍ക്കുന്നതിനാല്‍ ഐസ്‌ക്രീം പല്ലുകളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. സ്ഥിരമായി ഐസ്‌ക്രീം കഴിക്കുന്നവരുടെ പല്ലുകളില്‍ വേദനയും മഞ്ഞ നിറവും കാണപ്പെടുന്നു. ഐസ്‌ക്രീം കഴിച്ച ഉടനെ വായ വൃത്തിയായി കഴുകണം. പ്രമേഹ രോഗികള്‍ പരമാവധി അകറ്റി നിര്‍ത്തേണ്ട വസ്തുവാണ് ഐസ്‌ക്രീം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :