അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (19:32 IST)
കണ്ണിന് ചുറ്റും കറുത്തപാട് വരാൻ പല കാരണങ്ങൾ ഉണ്ടാകാം. അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, അലർജി എന്നിവയെല്ലാം കറുത്ത പാട് കണ്ണിന് ചുറ്റും ഉണ്ടാകാൻ കാരണമാകാം. സ്ഥിരമായി കണ്ണ് അമർത്തിതിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാൻ സഹായകമാകാം. എന്നാൽ ഇത്തരത്തിലുള്ള കറുത്ത പാട് മാറാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് പുതിനയില.
പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴെ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുന്നത് കറുത്തപാട് കുറയാൻ സഹായകമാണ്. പുതിനയിലയുടെ നീരും ചെറുനാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്തപാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും. മുട്ടയുടെ വെള്ള, പുതിനൈലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നതും കറുത്തപാട് കുറയാൻ സഹായകമാണ്.