Rijisha M.|
Last Updated:
ബുധന്‍, 24 ഒക്ടോബര്‍ 2018 (12:16 IST)
അമിത വണ്ണം എങ്ങനെ കുറയ്ക്കാം എന്നതിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മിൽ പലരും. പലതും പരീക്ഷിച്ച് തോറ്റവരാണ് ഏറെ ഭാഗം ആളുകളും. എന്നാൽ എല്‍ സി എച്ച് എഫ് അഥവാ ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് എന്ന ഡയറ്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഡയറ്റാണിത്.
കൊഴുപ്പ് ശരീരത്തിൽ അധികമാകുമ്പോൾ തന്നെ പല ശാരീരിക പ്രശ്നങ്ങളും നമ്മെ തേടിയെത്തും. പല ഭക്ഷണങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്. ഇഷ്ട വിഭവങ്ങൾ മനസ്സറിഞ്ഞ് വയറുനിറയെ കഴിക്കുന്നത് ശീലമാക്കിയാൽ പ്രശ്നങ്ങൾ താനേ വരും. എന്നാൽ ഇഷ്ട ഭക്ഷണം മുന്നിൽ കണ്ടാൽ എല്ലാവർക്കും കൺട്രോൾ പോകുകയും ചെയ്യും. എൽ സി എച്ച് എഫ് ഡയറ്റിൽ രുചികരവും ആരോഗ്യദായകവുമായ ഡയറ്റ് രീതിയാണ് പിന്തുടരുന്നത്.
മാംസങ്ങൾ, മത്സ്യങ്ങൾ, മുട്ട, പരിപ്പ് വര്‍ഗങ്ങൾ, പച്ചക്കറികൾ, വെണ്ണ, ചീസ്, വെളിച്ചെണ്ണ എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ രീതിയില്‍ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ പെട്ടെന്ന് തന്നെ വിശപ്പെല്ലാം അപ്രത്യക്ഷമാകുന്നു. വയറിനകത്തെ അസ്വസ്ഥകളെല്ലാം ഇല്ലാതാവുന്നു.
എല്ലാവിധ മാംസങ്ങളും മത്സ്യങ്ങളും മുട്ടകളും പച്ചക്കറികളും ഇലക്കറികളും നട്സും ഒഅഴങ്ങളും ഒക്കെ ഈ ഡയറ്റിൽ നിങ്ങൾക്ക് കഴിക്കാം. പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ, ഒലിവ് ഓയില്‍, വെണ്ണ, നെയ്യ് എന്നിവ മാത്രം ഉപയോഗിക്കുക. ഇനി ഈ ഡയറ്റിൽ ഒഴിവാക്കേണ്ടത് ഇവയൊക്കെയാണ്. പാക്കേജ്ഡ് , പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ തീർത്തും നിർത്തുക. പഞ്ചസാര ചേർത്തുള്ള ഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ അരി, ഗോതമ്പ് തുടങ്ങിയ എല്ല ധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും വളരെ മധുരം കൂടിയ പഴവർഗ്ഗങ്ങളും ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഡയറ്റ് ശീലമാക്കിയാൽ ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയും.