രാത്രിയിൽ ഉറക്കം മുടക്കരുതെ, ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (17:59 IST)
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം എങ്ങനെ ആവശ്യമാണോ അതുപോലെ പ്രധാനമാണ് ഉറക്കവും. എന്നാൽ തിരക്കേറിയ ജീവിതത്തിൽ പലർക്കും ഒരു ദിവസം 7-8 മണിക്കൂർ ഉറക്കമെന്നത് സാധിക്കാറില്ല. മൊബൈ ഫോൺ പോലുള്ളവയുടെ ഉപയോഗം വർധിച്ചതും പ്രായഭേദമന്യേ ആളുകളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ട്.

എന്നാൽ ഉറക്കത്തെ ഇങ്ങനെ കോമ്പ്രമൈസ് ചെയ്യുന്നത് മൂലം നിത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. പതിവായി ഉറക്കം നഷ്ടപ്പെടുന്നത് മൂലം ഓർമശക്തി കുറയുക,ചിന്താശേഷിയിൽ മങ്ങലുണ്ടാവുക,ശ്രദ്ധക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തെയും ബാധിക്കും. മുൻകോപം,വിഷാദം,ഉത്കണ്ഠ എന്നിവർ കൂടുന്നതിനും ഉറക്കക്കുറവ് കാരണമാകും.


കൂടാതെ പതിവായി ഉറക്കമില്ലാത്തത് ശരീരഭാരം വർധിക്കാൻ കാരണമാകാറുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷിയെയും ഇത് ബാധിക്കും. ഉറക്കപ്രശ്നം കാരണം ശരീരത്തിലെ ഹോർമോണൽ ബാലൻസ് തെറ്റുന്നതിനും സാധ്യതയേറെയാണ്. പതിവായി ഉറക്കം ശരിയാകാത്തവരിൽ മുഖത്ത് ഡാർക്ക് സർക്കിൾസ്, ചർമ്മം മങ്ങിയതായി കാണുക,മുഖക്കുരി എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :