ജ്യൂസ് നല്ലതാണെന്നാണോ നിങ്ങളുടെ വിചാരം?

എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും

രേണുക വേണു| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2024 (14:20 IST)

വിശപ്പ് ശമിപ്പിക്കാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കാമോ എന്ന സംശയം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഫ്രൂട്ട്‌സ് കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഫ്രൂട്ട്‌സാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ നല്ലത്. വിപണിയില്‍ ലഭ്യമായ മിക്ക ഫ്രൂട്ട്‌സിനും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. ഇത്തരം ഫ്രൂട്ട്‌സ് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അതേസമയം അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലം നന്നല്ല. കഴിക്കാവുന്ന ഫ്രൂട്ട്‌സിന്റെ അളവിനെ കുറിച്ച് പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്‌സിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. മാമ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നിവ താരതമ്യേന ഗ്ലൈസമിക് ഇന്‍ഡക്‌സ് കൂടിയ ഫ്രൂട്ട്‌സാണ്. ഫൈബര്‍ ഘടകം പൂര്‍ണമായി ഇല്ലാതാകുന്നതിനാല്‍ ഫ്രൂട്ട്‌സ് ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഫ്രൂട്ട്‌സാണ് കഴിക്കേണ്ടത്.

എബിസി ജ്യൂസ് കുടിക്കാമോ?

ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്. കരള്‍ രോഗമുള്ള പലരും കൃത്യമായ വൈദ്യചികിത്സ ഉറപ്പാക്കാതെ ഈ ജ്യൂസ് കുടിച്ച് ആശ്വസിക്കുന്നുണ്ട്. നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ നിര്‍ത്തുകയല്ല മറിച്ച് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ജ്യൂസ് ചെയ്യുന്നത്. സ്ഥിരം എബിസി ജ്യൂസ് കുടിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് മനസിലാക്കുക.

എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും. എബിസി ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കരള്‍ രോഗികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത കൂടുന്നു. എബിസി ജ്യൂസില്‍ വിറ്റാമിന്‍ എ അമിതമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ അമിതമാകുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എബിസി ജ്യൂസ് സ്ഥിരം കുടിക്കുന്നവരില്‍ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :