ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

സംഭാരം ഉണ്ടാക്കാന്‍ ആവശ്യമുള്ളവ: തൈര്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്

Buttermilk
രേണുക വേണു| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (21:15 IST)
Buttermilk

ശരീരത്തെ തണുപ്പിക്കാനും നിര്‍ജലീകരണം അകറ്റാനും ഏറ്റവും മികച്ച പാനീയമാണ് സംഭാരം. ചൂടുകാലത്ത് ദിവസവും സംഭാരം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പ്രോട്ടീന്‍, സോഡിയം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവ സംഭാരത്തില്‍ അടങ്ങിയിട്ടുണ്ട്.

സംഭാരം ഉണ്ടാക്കാന്‍ ആവശ്യമുള്ളവ: തൈര്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്

ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക

കട്ടിയുള്ള തൈരിലേക്ക് അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് നന്നായി അടിക്കുക

തൈരും വെള്ളവും മിക്‌സായ ശേഷം അരച്ചെടുത്ത ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചേര്‍ക്കണം

അതിനുശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കുക

ഫ്രിഡ്ജില്‍ വെച്ച തണുപ്പിച്ച ശേഷം സംഭാരം കുടിക്കാവുന്നതാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :