കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്പൂണ്‍ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

രേണുക വേണു| Last Modified ശനി, 4 ജനുവരി 2025 (16:30 IST)

കുട്ടികളുടെ പല്ലുകള്‍ അതിവേഗം കേടാകുന്നത് മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ്. ചെറുപ്പം മുതലേ കുട്ടികളുടെ പല്ലുകള്‍ക്ക് സംരക്ഷണം നല്‍കണം. ഓരോ തവണ മുലപ്പാല്‍ കൊടുത്ത ശേഷവും തുണി കൊണ്ട് മോണ തുടയ്ക്കുക. മുലപ്പാലിന്റെ അവശിഷ്ടങ്ങള്‍ മണിക്കൂറുകളോളം മോണയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കുട്ടികളില്‍ ദന്ത രോഗങ്ങള്‍ക്ക് കാരണമാകും. ഓരോ തവണ ഉപയോഗിച്ച ശേഷവും ഈ തുണി ചൂടുവെള്ളത്തില്‍ കഴുകി സൂക്ഷിക്കുക.

സ്പൂണ്‍ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. അമ്മമാര്‍ ഭക്ഷണത്തിന്റെ ചൂട് നോക്കാന്‍ സ്പൂണ്‍ കൊണ്ട് ആദ്യം കഴിച്ചു നോക്കുന്ന പതിവുണ്ട്. പിന്നീട് ആ സ്പൂണ്‍ ഉപയോഗിച്ചു തന്നെ കുട്ടികള്‍ക്കും ഭക്ഷണം കൊടുക്കും. അങ്ങനെ ചെയ്യരുത്, കാരണം അമ്മമാരുടെ വായില്‍ നിന്നുള്ള ബാക്ടീരിയ കുട്ടികളിലേക്ക് എത്താന്‍ ഇത് കാരണമാകും.

അഞ്ച് വയസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ പല്ല് തേപ്പിച്ചു കൊടുക്കണം. കുട്ടികള്‍ സ്വയം പല്ല് തേക്കുമ്പോള്‍ പൂര്‍ണമായി വൃത്തിയാകാന്‍ സാധ്യത കുറവാണ്. മധുര പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ കുട്ടികള്‍ക്ക് അധികം നല്‍കരുത്, ഇത് പല്ലുകളെ അതിവേഗം നശിപ്പിക്കും. പച്ചക്കറികള്‍, ഫ്രൂട്ട്സ് എന്നിവയാണ് കുട്ടികള്‍ക്ക് ധാരാളമായി നല്‍കേണ്ടത്. രാത്രി കിടക്കുന്നതിനു മുന്‍പ് പല്ല് തേയ്ക്കാന്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
പൂച്ചകളെ അനുകമ്പയോടും സ്നേഹത്തോടും കൂടെ പരിപാലിക്കുന്നവർക്ക് പലതിനോടും ക്ഷമിക്കാനുള്ള ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് ...

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക