മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല

മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല

  health , food , Mathi , fish , Related image , SARDINE , ചാള , മത്തി , ആരോഗ്യം , തലയും മുള്ളും
jibin| Last Modified ശനി, 21 ഏപ്രില്‍ 2018 (15:04 IST)
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ത്തി അഥവാ ചാളയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന മത്തിയില്‍ പലവിധ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്ന് പലരും ആലോചിക്കാറുണ്ട്. ധാരാളം വിറ്റാമിനുകളും അനുബന്ധ ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാലാണ് മത്തിയുടെ തലയും മുള്ളും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കുകയും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും.

എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാനും മത്തി ഉത്തമമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനൊപ്പം വന്‍കുടലിലെ കാന്‍സറിനെ തടയാനും ചാളയ്‌ക്ക് കഴിയും.

ചര്‍മ്മം മിനുസമുള്ളതാക്കാനും മത്തി ശീലമാക്കുന്നത് ഉത്തമമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :