കൂടുതല്‍ ചവച്ചരച്ച് കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (16:17 IST)
ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ ആഹാരത്തിലൂടെ ലഭ്യമാകണം. നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരം ആഗീരണം ചെയ്യുന്നതിലൂടെയാണ് പോഷകം രക്തത്തിലെത്തുന്നത്. ദഹനം ആരംഭിക്കുന്നത് വായില്‍ നിന്നാണ്. വായില്‍ വച്ച് ഭക്ഷണം ചെറിയ കഷണങ്ങളാകുകയും ഉമിനീരിലുള്ള ദഹനരസങ്ങളുമായി യോജിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം ആമാശയത്തിലും കുടലുകളിലും തുടരുന്നു. വായില്‍ വച്ച് ചവയ്ക്കുന്നമ്പോള്‍ ഭക്ഷണം എന്‍സൈമുകളായ അമിലേസ്, ലിപേസ് എന്നിവയുമായി യോജിക്കുന്നു. ഈ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റിനേയും കൊഴുപ്പിനെയും വിഘടിപ്പിക്കുന്നു.

ഒരുകടിയെടുത്ത ഭക്ഷണം 15-20 പ്രാവശ്യം ചവയ്ക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ഇതില്‍ വ്യത്യാസം വരും. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ചവയ്‌ക്കേണ്ടിവരും. ഇത്തരത്തില്‍ ചവയ്ക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. അല്ലെങ്കില്‍ വയര്‍പെരുക്കവും ഗ്യാസും ഉണ്ടാകാന്‍ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :