ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത്

ചുണ്ടുകള്‍ അടച്ചുകൊണ്ട് നന്നായി ചവച്ചരച്ച് വേണം എന്ത് ഭക്ഷണവും കഴിക്കാന്‍

Water, Drinking Water, Water Drinking While Eating, Health News, Webdunia Malayalam
Drinking Water
രേണുക വേണു| Last Modified ബുധന്‍, 3 ജൂലൈ 2024 (10:08 IST)

ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്നത് അനാരോഗ്യകരമായ രീതിയാണ്. സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചാല്‍ കൃത്യമായ ദഹനം നടക്കില്ല. മാത്രമല്ല മോശം കൊഴുപ്പും പഞ്ചസാരയും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സംസാരിച്ചാല്‍ വായു അകത്തേക്ക് പ്രവേശിക്കുന്നു. ഭക്ഷണം ഉമിനീരിനൊപ്പം ചേരുമ്പോഴാണ് ദഹനം കൃത്യമായി നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ സംസാരിച്ചാല്‍ ഈ പ്രക്രിയ നടക്കില്ല.

ചുണ്ടുകള്‍ അടച്ചുകൊണ്ട് നന്നായി ചവച്ചരച്ച് വേണം എന്ത് ഭക്ഷണവും കഴിക്കാന്‍. ഭക്ഷണം കഴിക്കുന്നതിനൊപ്പം വായു അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സംസാരിച്ചുകൊണ്ട് കഴിക്കുമ്പോള്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനും സാധ്യത കൂടുതലാണ്. സംസാരിച്ചുകൊണ്ട് കഴിക്കുമ്പോള്‍ ഭക്ഷണം വിന്‍ഡ് പൈപ്പിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഏത് ഭക്ഷണവും ചവച്ചരച്ച് ഇറക്കുമ്പോള്‍ ഫുഡ് പൈപ്പിലേക്കാണ് പ്രവേശിക്കേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :