വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

വായിലൂടെ ശ്വാസോച്ഛാസം നടത്തുന്നത് പല്ലുകള്‍ പൊന്താന്‍ കാരണമാകും

Sleeping
രേണുക വേണു| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (15:52 IST)
Sleeping

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലരിലും കാണുന്ന ശീലമാണ് വായ തുറന്നുള്ള ഉറക്കം.വായ തുറന്ന് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല, ഒരുപാട് ദോഷങ്ങളും ഉണ്ട്. കുട്ടികളില്‍ വായ തുറന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ തിരുത്താന്‍ ശ്രമിക്കണം.

കൃത്യമായി മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താന്‍ സാധിക്കാത്തവരാണ് വായ തുറന്ന് ഉറങ്ങുക. ഇവര്‍ക്ക് മൂക്കില്‍ ദശയോ മൂക്കിന്റെ പാലത്തിനു വളവോ കാണപ്പെടും. അങ്ങനെയുള്ളവര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ ശ്വാസോച്ഛാസം നടത്താനാണ് ശ്രമിക്കുക. സൈനസിറ്റിസ് പ്രശ്‌നമുള്ളവരില്‍ മൂക്കിന്റെ ഒരു ദ്വാരം ചിലപ്പോള്‍ അടഞ്ഞിരിക്കാം. അങ്ങനെ വരുമ്പോള്‍ വായിലൂടെ ശ്വാസോച്ഛാസം നടത്തേണ്ടിവരും.

വായിലൂടെ ശ്വാസോച്ഛാസം നടത്തുന്നത് പല്ലുകള്‍ പൊന്താന്‍ കാരണമാകും. ഉറങ്ങുന്ന സമയത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് വായിലൂടെ ആയിരിക്കും. ഇത് പല്ലുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. വായ തുറന്ന് ഉറങ്ങുന്നവരില്‍ കൂര്‍ക്കംവലി കാണപ്പെടുന്നു. വായ തുറന്ന് ഉറങ്ങുന്നത് ശീലിച്ചാല്‍ കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. വായ തുറന്ന് ഉറങ്ങുന്നത് വായ്‌നാറ്റം ഉണ്ടാക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :