എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ എപ്പോഴാണ് പ്രകടമാകുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ജൂണ്‍ 2023 (15:01 IST)
അസുഖം ബാധിച്ച ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗം ബാധിച്ച ജന്തുക്കള്‍ ഈ രോഗവാഹകരാണെങ്കിലും അവയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ലെപ്‌റ്റോ സ്‌പൈറോസിസ് ബാക്ടീരിയ കന്നുകാലികള്‍, പന്നി, കുതിര, പട്ടി, പലതരത്തിലുള്ള കരണ്ടു മുറിക്കുന്ന എലി, അണ്ണാന്‍ തുടങ്ങിയ ജീവികള്‍ എന്നിവകളില്‍ കാണപ്പെടുന്നു.

രോഗം ബാധിച്ച ജീവിയുടെ മൂത്രം കലരുന്ന ജലം, മണ്ണ് എന്നിവ വഴിയാണ് മനുഷ്യരില്‍ ഈ രോഗമെത്തുന്നത്. പഴകിയ ആഹാരം, വേവിക്കാത്ത ആഹാരം എന്നിവ കഴിക്കുന്നതും, ജന്തുക്കളുടെ കണ്ണുകള്‍, മൂക്ക് എന്നിവ തൊടുന്നതും വഴി മനുഷ്യരില്‍ രോഗം പരക്കാം. എന്നാല്‍ ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകര്‍ന്നതായി വെളിപ്പെട്ടിട്ടില്ല. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് രണ്ട് ദിവസം മുതല്‍ നാലാഴ്ചക്കുള്ളില്‍ ഏത് സമയവും രോഗലക്ഷണങ്ങള്‍ വരാം. ആദ്യ ഘട്ടത്തില്‍ കലശലായ ക്ഷീണവും തുടര്‍ന്ന് പനിയും മറ്റും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :