രേണുക വേണു|
Last Modified തിങ്കള്‍, 8 ജൂലൈ 2024 (09:41 IST)
ദാമ്പത്യത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ ഘടകമാണല്ലോ ലൈംഗികത. ലൈംഗികബന്ധത്തിനിടയില്‍ ശല്യപ്പെടുത്തുന്ന ഒരു വില്ലനാണ് മസില്‍ സമ്മര്‍ദ്ദം അഥവാ മയോടോണിയ. ചില സ്ത്രീകളെങ്കിലും ഇക്കാരണത്താല്‍ ലൈംഗിക ബന്ധത്തോട് അകല്‍ച്ച കാട്ടാറുണ്ട്.
മസില്‍ കയറ്റത്തെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ മിക്കവരുടെയും അനുഭവത്തില്‍ വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് വേദനാജനകമായ ഈ അനുഭവമുണ്ടാവുന്നത്. അതായത് വീണ്ടും ബന്ധപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം രസംകെടുത്തുന്ന ഒരു ദുരനുഭവം.
ലൈംഗിക വികാരം ഉച്ചസ്ഥായിലായിലാവുമ്പോള്‍ മസിലുകളില്‍ സമ്മര്‍ദ്ദമേല്‍ക്കാറുണ്ട്. മയോടോണിയ എന്ന ഈ സമ്മര്‍ദ്ദം സാധാരണഗതിയില്‍ ആരും അറിയാറില്ല. എന്നാല്‍, ചിലരില്‍ സമ്മര്‍ദ്ദമേല്‍ക്കുന്ന മസിലുകള്‍ സാധാരണ ഗതിയിലേക്ക് തിരികെ വരാത്തത് കടുത്ത വേദനയ്ക്ക് കാരണമാവും. ഇത് അവരില്‍ ബന്ധപ്പെടുന്നതിനോട് വിമുഖത സൃഷ്ടിക്കുകയും ചെയ്യും.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മസില്‍ റിലാക്‌സ് ചെയ്യാനുള്ള ലേപനങ്ങള്‍ പുരട്ടുന്നത് നന്നായിരിക്കും. ബന്ധപ്പെടുന്ന പൊസിഷന്‍ മാറ്റിയാലും മസില്‍ കയറ്റത്തില്‍ നിന്ന് രക്ഷനേടാം. മുന്‍കരുതലുകള്‍ എടുത്തിട്ടും മസില്‍കയറ്റം കിടപ്പറയിലേക്ക് വില്ലനായി കടന്നു വരുന്നു എങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.