സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 മാര്‍ച്ച് 2023 (10:33 IST)
നിറയെ വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ലുകള്‍ അലിഞ്ഞുപോകാന്‍ സഹായിക്കും. ഒരു ദിവസം 3-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വേദനയുണ്ടെങ്കില്‍ ഡോക്ടറിനോട് പറഞ്ഞ് വേദനയ്ക്കുള്ള മരുന്ന് കഴിക്കണം. ഡോക്ടറുടെ കുറിപ്പടിയില്‍ ആല്‍ഫാ ബ്ലോക്കേഴ്‌സ് കഴിക്കുന്നത് വേദന കുറയുകയും കല്ലുകള്‍ വേഗത്തില്‍ പുറത്തുപോകുന്നതിനും സഹായിക്കും.
സൗണ്ട് വേവുകള്‍ ഉപയോഗിച്ച് വൃക്കയിലെ കല്ലുകളെ തകര്‍ക്കുന്ന രീതിയുണ്ട്. ഇതിനായി ഒന്നുരണ്ടുദിവസം ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവരും. ഈ സമയത്ത് ഓക്‌സലേറ്റ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം.