മൂക്കടപ്പ് ഇനി വരില്ല, ഇക്കാര്യം ചെയ്തു നോക്കു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 മെയ് 2023 (13:36 IST)
ഏവരേയും ബാധിക്കുന്ന ഒന്നാണ് മൂക്കടപ്പ്. ഇതില്‍ നിന്ന് മുക്തി നേടാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട് ഒടുവില്‍ ആ വഴികള്‍ പരാജയപ്പെടുമ്പോള്‍ ഡോക്ടറുടെ അടുത്തെത്താറാണ് പതിവ്. എന്നാല്‍ ഇനി ഡോക്ടറെ കാണിച്ച് സമയവും പണവും കളയേണ്ട നിങ്ങള്‍ക്ക് തന്നെ ഈ രോഗത്തെ ഇല്ലാതാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍.

തുളസിയില നീര്‍, ചുവന്ന ഉള്ളിയുടെ നീര്, ചെറുതേന്‍ ഇവ ചേര്‍ത്ത് കഴിച്ചാല്‍ മൂക്കടപ്പ് മാറും. കൂടാതെ തേനില്‍ ഏലക്കായ് പൊടിച്ച് ചേര്‍ത്ത് കഴിച്ചാലും ഇതില്‍ നിന്ന് മോക്ഷം കിട്ടും. തുളസിയില ഇട്ട കാപ്പി കുടിക്കുന്നത് ജലദോഷം മാറികിട്ടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ജലദോഷം കുറയും.

യുക്കാലി തൈലം വെള്ളത്തിലിട്ട് ആവിപിടിച്ചാല്‍ മൂക്കടപ്പ് മാറികിട്ടും. കടുകെണ്ണ മൂക്കിന്റെ ഇരുവശത്തും പുരട്ടിയാല്‍ മൂക്കടപ്പ് മാറികിട്ടും. രസ്‌നാദി പൊടി മുലപ്പാലില്‍ ചേര്‍ത്ത് അതില്‍ തുണി മുക്കി നെറ്റിയിലിട്ടാലും മൂക്കടപ്പിന് ശമനമുണ്ടാകും.

തുളസിയില, ചുക്ക്, തീപ്പലി ഇവയെല്ലാം ചേര്‍ത്ത കഷായം ഉണ്ടാക്കി കുടിക്കുന്നത മൂക്കടപ്പ് എന്ന രോഗത്തെ ഇല്ലാതാക്കാന്‍ സഹായകരമാണ്. കുടാതെ പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും മൂക്കൊലിപ്പ് കുറയുന്നതിന് സഹായിക്കും. ചൂട് പാലില്‍ അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം മാറാന്‍ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :