സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ജനുവരി 2022 (13:43 IST)
കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. മറ്റു ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം ഇഞ്ചിയിലുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്. ഇത് കഫക്കെട്ടിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
അഞ്ചോ ആറോ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി സഹായിക്കുന്നു. ഇത് പെട്ടെന്നുള്ള ആരോഗ്യപ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു. മാത്രമല്ല നെഞ്ചിനകത്ത് ഉണ്ടാവുന്ന അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.