ഷുഗറും പ്രഷറും പരിശോധിക്കാന്‍ 40 വയസ് കഴിയണോ?

പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ മൂന്ന് മാസം കൂടുമ്പോള്‍ നിര്‍ബന്ധമായും പരിശോധിക്കണം

രേണുക വേണു| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:20 IST)
ആരോഗ്യത്തിനു വലിയ ഭീഷണി ഉയര്‍ത്തുന്ന ജീവിതശൈലി രോഗങ്ങളാണ് രക്ത സമ്മര്‍ദ്ദവും പ്രമേഹവും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖങ്ങള്‍. പ്രായമായവര്‍ക്ക് മാത്രമാണ് രക്ത സമ്മര്‍ദ്ദവും പ്രമേഹവും വരുന്നതെന്ന് പൊതുവെ ആളുകള്‍ക്കിടയില്‍ ഒരു ധാരണയുണ്ട്. എന്നാല്‍ അത് ശരിയല്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും രക്ത സമ്മര്‍ദ്ദവും പ്രമേഹവും വരാം.

പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ മൂന്ന് മാസം കൂടുമ്പോള്‍ നിര്‍ബന്ധമായും പരിശോധിക്കണം. യുവാക്കളുടെ ഭക്ഷണ ശൈലി പല ജീവിത ശൈലി രോഗങ്ങളിലേക്കും നയിക്കുന്നത്. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്ന യുവാക്കളില്‍ കൊളസ്ട്രോളിന് സാധ്യത കൂടുതലാണ്. ശരീരത്തിനു വ്യായാമം ലഭിക്കാത്തതും ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു.

പാരമ്പര്യമായി ലഭിക്കാവുന്ന അസുഖമാണ് പ്രമേഹം. മുപ്പതുകളില്‍ തന്നെ ചിലരില്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് പാരമ്പര്യമായതുകൊണ്ട് ആണ്. വീട്ടില്‍ മുന്‍ തലമുറയിലെ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ കൃത്യമായ ഇടവേളകളില്‍ പ്രമേഹ പരിശോധന നടത്തുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :