അവള്‍ ഏത്‌ തരക്കാരിയാണെന്ന് അറിയണോ ? എങ്കില്‍ ആ പാദമൊന്ന് നോക്കിക്കോളൂ !

ബുധന്‍, 29 നവം‌ബര്‍ 2017 (16:02 IST)

ഒരു പെണ്ണിനെ കാണുന്ന വേളയില്‍ ആദ്യം നമ്മുടെ കണ്ണുകള്‍ എവിടെക്കാണ്‌ എത്തുക ? ഭുരിഭാഗം ആണുങ്ങളും അവളുടെ കണ്ണുകളിലേക്കോ മറ്റോ നോക്കുമ്പോള്‍ കുറച്ചുപേരെങ്കിലും അവളുടെ മാറിടവും മറ്റുള്ളാ ശരീര ഭാഗങ്ങളുമായിരിക്കും ശ്രദ്ധിക്കുക. എന്നാല്‍ ഒരു പെണ്ണിന്റെ ഏതു അവയവമാണ് അവളുടെ സ്വഭാവത്തെ കുറിച്ച് നമ്മോട് സംസാരിക്കുകയെന്ന എപ്പോളെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? 
 
പഴയ തലമുറയില്‍പ്പെട്ട ആളുകളോട് ചോദിച്ചാല്‍ അവര്‍ പറയുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിന്റെ സൗന്ദര്യത്തെ വിലയിരുത്തേണ്ടത് അവളുടെ നിദംബവും മാറിടവും നോക്കിയാണെന്നും മുഖം നോക്കിയാണ് ഐശ്വര്യം വിലയിരുത്തേണ്ടതെന്നും കാല്‍പ്പാദം നോക്കി സ്വഭാവം വിലയിരുത്താമെന്നുമാകും അവര്‍ പറയുക. മാത്രമല്ല സ്വന്തം ഭാര്യയുടെതല്ലാതെ ഒരു പെണ്ണിന്റേയും സൗന്ദര്യം വിലയിരുത്തരുതെന്നും അവര്‍ ഉപദേശിക്കും.
 
തള്ള വിരലിനേക്കാള്‍ നീളം കൂടിയ രണ്ടാം വിരലോട് കൂടിയ പാദങ്ങള്‍ ഉള്ള സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും പരപുരുഷ ബന്ധത്തില്‍ താല്‍പ്പര്യമുള്ളവരായിരിക്കുമെന്നുമാണ് പറയുന്നത്. നടക്കുന്ന സമയത്ത് ചെറുവിരല്‍ പൂര്‍ണമായും നിലത്ത് പതിയാത്ത സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇവര്‍ക്ക് അകാല വൈധവ്യ യോഗം ഉണ്ടായേക്കുമെന്നുമാണ് പഴമക്കാര്‍ പറയുന്നത്.
 
കാലിന്റെ നടുവിരലിന് മറ്റ് വിരലുകളെക്കാള്‍ നീളം കൂടുതലാണെങ്കില്‍ നിര്‍ഭാഗ്യവാനായ ഭര്‍ത്താവിനെയാണ് ആ സ്ത്രീക്ക് ലഭിക്കുകയെന്നും പറയുന്നു. മൂന്നാമത്തെയും നാലാമത്തെയും വിരലുകള്‍ക്ക് തുല്യ നീളമുള്ള സ്ത്രീകളുടെ ഭര്‍ത്താവും നിര്‍ഭാഗ്യവാന്‍ തന്നെയായിരിക്കും. ഇത്തരം സ്ത്രീകള്‍ കലഹപ്രിയരും ഭര്‍ത്താവിന് ധനനഷ്ട്ടം ഉണ്ടാക്കുന്നവരും ആയിരിക്കുമെന്നും പറയുന്നു. 
 
കാലിന്റെ തള്ളവിരലും രണ്ടാമത്തെ വിരലും തമ്മില്‍ അകലം കുറഞ്ഞ കാല്‍പ്പാദം ഉള്ള സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്നും അകലം കൂടുതലാണെങ്കില്‍ സൗഭാഗ്യങ്ങള്‍ കൂടുമെന്നും പറയപ്പെടുന്നു. കാല്‍പ്പാദത്തിന്റെ പുറകില്‍ ചുവപ്പ് വരകളും ക്രോസ്സുകളുമില്ലാത്തവളാണെങ്കില്‍ ആ സ്ത്രീയോടൊത്തുള്ള ജീവിതം സുഖകരം ആയിരിക്കുമെന്നും പറയുന്നു.
 
മൃദുവായ ഉപ്പൂറ്റിയുള്ള പെണ്ണിനോടൊരുമിച്ചുള്ള ജീവിതവും സുഖകരമാണ്. എന്നാല്‍ ഉപ്പൂറ്റി കട്ടിയുള്ള പെണ്ണിനോടൊപ്പം ജീവിക്കുന്നത് കഠിനവുമാണ്. ഉള്ളം കാലില്‍ ചക്രമോ താമരയോ ഉണ്ടെങ്കില്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് വലിയ ധനവാനാകുമെന്നും ചെറുവിരലിന് അടിയില്‍ ഒരു തടിപ്പുപോലെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവള്‍ ഭര്‍ത്താവിന് ഭാഗ്യം നല്‍കുന്നവളായിരിക്കുമെന്നും പഴമക്കാര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

കുര്‍ത്തീസ് നല്ലതാണ്... പക്ഷേ തെരഞ്ഞെടുക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നു മാത്രം !

കുര്‍ത്ത, കുര്‍ത്തീസ്‌ തുടങ്ങി പല പേരുകളിലറിയപ്പെടുമെങ്കിലും നമ്മുടെ യുവത്വത്തിന് ...

news

ഗര്‍ഭകാലത്തെ ഉറക്കം ഒരു പ്രശ്നമാണോ ? അറിയാം... ചില കാര്യങ്ങള്‍ !

ഒരു സ്ത്രീയുടെ പൂര്‍ണ്ണതയെ കുറിക്കുന്ന പദമാണ് അമ്മ എന്നത്. അമ്മയാകുക എന്നാല്‍ അവള്‍ ...

news

കുട്ടികളെ ‘മണി’ ചീത്തയാക്കുമോ ? എല്ലാ അമ്മമാരും ഇക്കാര്യങ്ങള്‍ അറിഞ്ഞേ പറ്റൂ !

“ഈ കുട്ടിയെക്കൊണ്ടു തോറ്റു. ഈ മാസം ആദ്യം പോക്കറ്റ് മണി നല്‍കിയതാണ്. അത് പൊടിച്ച ശേഷം ...

news

ആ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് ഇനിയും കരകയറിയില്ലേ ? പേടിക്കേണ്ട... വഴിയുണ്ട് !

ഇന്ന് സര്‍വ്വസാധാരണമായ ഒന്നാണ് വിവാഹമോചനം. കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ക്ക് ...

Widgets Magazine