ബിക്കിനിയില്‍ നിന്ന മോഡലിന്‍റെ വയറില്‍ നോക്കി ആരാധകര്‍ ചോദിച്ചു - ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ?

Australian model, YouTube, Beauty Blogger, Chloe Morello, Body-Shaming, Bikini, ക്ലോ മോറെലോ, ബോഡി ഷെയിമിങ്, ബിക്കിനി, മോഡല്‍
Last Modified ബുധന്‍, 12 ജൂണ്‍ 2019 (15:38 IST)
ബോഡി ഷെയിമിംഗിന്‍റെ ഏറ്റവും പുതിയ ഇര ക്ലോ മോറെലോ എന്ന പ്രശസ്ത ഓസ്ട്രേലിയന്‍ മോഡലാണ്. താന്‍ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത താരത്തിന് നേരിടേണ്ടിവന്നത് ക്രൂരമായ പരിഹാസമാണ്.

മെക്സിക്കോയിലെ ബീച്ചില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന മോറെലോയുടെ ചിത്രത്തിന് താഴെ പരിഹാസമുതിരുന്ന അനവധി കമന്‍റുകളാണ് വന്നത്. മോറെലോയുടെ വയറിനെ കളിയാക്കിക്കൊണ്ടായിരുന്നു പരിഹാസം. “ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ?” എന്നായിരുന്നു അതില്‍ ഒരെണ്ണം.

“കണ്‍‌ഗ്രാചുലേഷന്‍സ്” പറയുന്ന അനേകം കമന്‍റുകള്‍ വന്നിട്ടുണ്ട്. “എന്നാണ് ഡ്യൂ” എന്ന് ചോദിക്കുന്ന കമന്‍റുകളും ധാരാളം. മോറെലോ ഗര്‍ഭിണിയാണോ എന്ന സംശയമുണര്‍ത്തുന്നു എന്ന് ധ്വനിപ്പിക്കുന്ന കമന്‍റുകള്‍ ബോഡി ഷെയിമിങ്ങിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

പരിഹാസ കമന്‍റുകളെ പ്രതിരോധിച്ചുകൊണ്ട് അനവധി അഭിനന്ദനങ്ങളും ആ ചിത്രത്തിന് മോറെലോയ്ക്ക് ലഭിക്കുന്നുണ്ട്. ‘ഒരു പെര്‍ഫെക്ട് സ്ത്രീ ശരീരം’ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഫോട്ടോയുടെ ആംഗിളില്‍ വന്ന പ്രശ്നമാണ് മോറെലോ ഗര്‍ഭിണിയാണോ എന്ന സംശയമുണര്‍ത്തിയതെന്ന് പലരും വിശദീകരിക്കുന്നു. ബിക്കിനി ടോപ്പിന്‍റെ നിഴല്‍ വീണതുകൊണ്ടാണ് അത്തരം തെറ്റിദ്ധാരണയുണ്ടായതെന്നും വിശദീകരണമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :