ഈ അഴകാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഫേഷ്യലൊന്നും വേണ്ട; പിന്നെയോ ?

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:46 IST)

Widgets Magazine
women ,  beauty ,  beauty tips ,  ayurveda ,  സ്ത്രീ ,  സൌന്ദര്യം ,  ആയുര്‍വേദം

പ്രകൃതിയില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പ്രശ്നങ്ങളും പരിഹാരമുണ്ട്. ആയുര്‍വേദം പ്രകൃതിയുടെ ഈ വരദാനമാണ് ഉപയോഗപ്പെടുത്തുന്നത്. ആയുര്‍വേദം അനുശാസിക്കുന്ന നാട്ടുമരുന്നുകള്‍ പ്രയോഗിച്ചാല്‍ സുന്ദരിയാകാന്‍ ഫേഷ്യല്‍ ചെയ്യേണ്ടി വരില്ല. പാര്‍ശ്വഫലങ്ങളില്ലെന്നതാണ് ഇത്തരം നാട്ടുമരുന്നുകളുടെ ഗുണം. ഇതാ സുന്ദരിയാവാന്‍ ചില ആയുര്‍വേദ വഴികള്‍. 
 
ഒരു ചെറിയ കഷണം കസ്തൂരി മഞ്ഞള്‍ രണ്ടു വലിയ സ്പൂണ്‍ പനിനീരില്‍ അരച്ചു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക മുഖത്തിന് നല്ല തിളക്കം കിട്ടും. രണ്ട് ഔണ്‍സ് തേങ്ങാപ്പാലില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് പുതുജീവന്‍ കൈവരിക്കാന്‍ സാഹായിക്കുന്നു. 
 
ആര്യവേപ്പിലയും മഞ്ഞളും സമം അരച്ചു വെണ്ണ പോലെയാക്കി മുഖത്തു പുരട്ടുക അല്ലെങ്കില്‍ രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ചു നേര്‍മയായി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക. മുഖ ചര്‍മ്മത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും. ചെറുനാരങ്ങാനീരും പശുവിന്‍പാലും നാല് വലിയ സ്പൂണ്‍ വീതം എടുത്തതില്‍ ഒരു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഇന്തുപ്പും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകിക്കളയുക. ഇത് ചര്‍മത്തിലെ പാടുകള്‍ മായാന്‍ ഉത്തമമാണ്. 
 
രക്തചന്ദനം ചെറുതേനില്‍ അരച്ചു മുഖത്തു പുരട്ടുക. ഇതു ചര്‍മത്തിനു തിളക്കം കൂടാന്‍ സഹായിക്കും. ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ തേങ്ങാപ്പാലില്‍ അരച്ച് ആഴ്ചയി ലൊരിക്കല്‍ തേച്ചു കുളിക്കുക. പച്ചപ്പപ്പായയും മഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നതു മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുവന്നുള്ളിയുടെ നീരും പച്ചമഞ്ഞള്‍നീരും സമമായി ചേര്‍ത്ത് ഇളം ചൂടാക്കി നേര്‍മയില്‍ പുരട്ടി ഉണങ്ങി വലിയുമ്പോള്‍ കഴുകുക. പരീക്ഷിച്ചു നോക്കു. വെറുതെയെന്തിന് ബ്യൂട്ടിപാര്‍ലറില്‍ പോയി പണം കളയണം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

നെയില്‍ പോളിഷ് അണിയുന്നതിലെ സൌന്ദര്യം പൂര്‍ണമാകണോ ? എങ്കില്‍ ഇതു നിര്‍ബന്ധം !

സുന്ദരിമാര്‍ നഖങ്ങള്‍ക്ക് കൊടുക്കുന്ന ‘സ്‌പെഷ്യല്‍ കെയര്‍’ കാണുമ്പോള്‍ നഖത്തിന് വേണ്ടി ...

news

നഖം നീട്ടിവളര്‍ത്തുന്നവര്‍ അറിഞ്ഞോളൂ... നിങ്ങളുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയാണ് !

നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷെല്ലാം ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ് ...

news

അവളുടെ ലോകം അവനാണ്!

അത്ര പെട്ടന്നൊന്നും മനസ്സിലാക്കാന്‍ കഴിയില്ല, പെണ്ണിനെ. കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ...

news

ആരാധകരുടെ ആകാംഷയ്‌ക്ക് വിരാമം; കുഞ്ഞിന്റെ ചിത്രവും പേരും പുറത്തുവിട്ട് സെറീന

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ...

Widgets Magazine