സൌഹൃദ ദിനം എങ്ങനെ ആഘോഷിക്കാം

frie nds meet
PTISASI

* ഒന്നും ചെയ്യാനായില്ലെങ്കില്‍ ഈ ദിവസം ഓര്‍ത്തുവച്ച് സുഹൃത്തിനെ ഫോണില്‍ വിളിച്ച് കുശലങ്ങള്‍ ചോദിക്കുക.
*നീണ്ടനാള്‍ പരിചയമുള്ള സുഹൃത്താണെങ്കില്‍ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകളോ പാട്ട് സീനുകളോ ഉള്ള കസറ്റുകളോ സി.ഡികളോ കൊടുക്കുക. രണ്ടു പേരും ഇഷ്ടപ്പെടുന്നവ ആയാലും മതി.
* വിദൂരത്തുള്ള സുഹൃത്തുക്കള്‍ക്ക് നേരത്തെ തന്നെ ഇ-മെയിലോ ഇ-ഗ്രീറ്റിംഗ്സോ അല്ലെങ്കില്‍ നിങ്ങള്‍ പ്രത്യേകം തയാറാക്കിയ വെബ് പേജുകളോ അയയ്ക്കുക.
* ഇതില്‍ നിങ്ങളുടെയും കുടുംബത്തിന്‍റെയും ഫോട്ടോകളും പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഫോട്ടോകളും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
* ക്ലാസ് മേറ്റ്‌സ് പോലുള്ള സുഹൃത്തുക്കളാണെങ്കില്‍ ഒരു വിനോദയാത്ര നേരത്തെ ആസൂത്രണം ചെയ്യാവുന്നതാണ്.
* സമയക്കുറവുണ്ടെങ്കില്‍ നല്ലൊരു ഹോട്ടലിലോ സ്ഥല സൌകര്യമുള്ള ഏതെങ്കിലും പ്രദേശത്തോ ഉച്ച ഭക്ഷണമോ ചായയോ കഴിക്കുകയാവാം.
* നല്ല അടുപ്പമുണ്ടെങ്കില്‍ ഒരുമിച്ചൊരു നാടകത്തിനോ നൃത്ത പരിപാടിക്കോ ഇരുവര്‍ക്കും പോകാം.
* പണം കുറവാണെങ്കില്‍ ഇതൊരു സിനിമയില്‍ ഒതുക്കുകയും ആവാം.
* ആണ്‍ സുഹൃത്തുക്കള്‍ക്ക് എപ്പോഴും ചെയ്യാവുന്നൊരു കാര്യം ഒരുമിച്ചിരുന്ന് വെള്ളമടിക്കുകയാണ്. മദ്യപാനത്തിലൂടെയുള്ള സൌഹൃദം ഒരിക്കലും പിരിയാനാവാത്തതാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
* സുഹൃത്തുക്കള്‍ക്ക് വേണ്ടി ചില സൂത്രവിദ്യകള്‍ ചെയ്യാം. ടി.വി.യിലേക്കോ റേഡിയോയിലേക്കോ വിളിച്ച് അല്ലെങ്കില്‍ കത്തയയ്ച്ച് സുഹൃത്തിന്‍് ഇഷ്ടമുള്ള ഒരു ഗാനം “ഡെഡിക്കേറ്റ്” ചെയ്യാം.
* സുഹൃത്തിനും കുടുംബത്തിനും പോകാനായി സിനിമാ / നാടക ടിക്കറ്റുകള്‍ അയച്ചുകൊടുക്കുകയും ആവാം.
* പിന്നെ, സമ്മാനങ്ങള്‍ നല്‍കാം - ഈ ദിനത്തില്‍ കിട്ടത്തക്ക വിധം കൊറിയര്‍ വഴി പൂക്കളും കേക്കുകളും വാച്ചും ക്യാമറയുമൊക്കെ അയച്ചുകൊടുക്കാം.





WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :